തിരുവനന്തപുരം: പ്ലസ്‌ടു വിദ്യാർത്ഥിക്ക് ക്രൂരമർദനം

തിരുവനന്തപുരം കല്ലമ്പലത്തെ ഒരു സ്വകാര്യ സ്കൂളിൽ പ്ലസ്‌ടു വിദ്യാർത്ഥിയെ പ്ലസ്‌വൺ വിദ്യാർത്ഥികൾ കൂട്ടമായി മർദിച്ചതായി പരാതി. പ്ലസ്‌ടു കൊമേഴ്സ് വിഭാഗം വിദ്യാർത്ഥിയായ മുഹമ്മദ് സെയ്ദലിയെയാണ് ആക്രമിച്ചത്.

കഴിഞ്ഞ മാസം 22ന് പരീക്ഷ കഴിഞ്ഞ് സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സമയത്താണ് സംഭവം. പ്ലസ്‌വൺ ഹ്യൂമാനിറ്റീസ് വിഭാഗത്തിലെ ചില വിദ്യാർത്ഥികൾ ചേർന്നാണ് സെയ്ദലിയെ മർദിച്ചതെന്ന് ആരോപണം. ആക്രമണത്തിൽ തോളെല്ലിനും കൈക്കും പൊട്ടലുണ്ടായതോടൊപ്പം കഴുത്തിനും പരിക്കേറ്റു.

സംഭവത്തെ തുടർന്ന് സെയ്ദലിയുടെ മാതാവ് സ്കൂൾ അധികൃതർക്കും പോലീസിനും പരാതി നൽകി. കേസുമായി ബന്ധപ്പെട്ട് ഒരു വിദ്യാർത്ഥിയെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തിട്ടുണ്ട്. പൊലീസ് അന്വേഷണം തുടരുകയാണ്.

malayalampulse

malayalampulse