1. ഡിസംബറിൽ ഇന്ത്യയിലെത്തും വ്ളാഡിമിർ പുടിൻ
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഡിസംബർ 5, 6 തീയതികളിൽ നടക്കുന്ന 23-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യ സന്ദർശിക്കും. 2022-ൽ റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം പുടിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
2. ക്രിമിനൽ കേസ് പ്രതികൾക്ക് അഡ്മിഷൻ ഇല്ല; കേരള വി.സി സർക്കുലർ
പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ ക്രിമിനൽ കേസുകളിൽ പ്രതികളല്ലെന്ന് സത്യവാങ്മൂലം നൽകണം. നിയമലംഘനം കണ്ടെത്തിയാൽ കോളേജ് കൗൺസിൽ നടപടി എടുക്കും.
3. വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രി വി.എൻ വാസവനും ഗവർണറും
“പകരക്കാരനില്ലാത്ത അമരക്കാരൻ” – എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ച് മന്ത്രി വി.എൻ. വാസവനും ഗവർണറും.
4. കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം
ഡി.എ. 3 ശതമാനം വർധന മന്ത്രിസഭാ യോഗം അംഗീകരിച്ചു. 1.15 കോടി പേർക്ക് ആനുകൂല്യം.
5. ശബരിമല സ്വർണപ്പാളി കേസിൽ വഴിത്തിരിവ്
2019-ൽ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിൽ സ്വർണപ്പാളി എത്തിച്ചതായി വിജിലൻസ് സ്ഥിരീകരണം. ക്ഷേത്രം ഭാരവാഹികളും വിവരങ്ങൾ ശരിവെച്ചു.
6. അമിത് ഷായെ അവഗണിച്ച് നടൻ വിജയ്
കരൂർ ദുരന്തത്തിന് ശേഷം ബന്ധപ്പെടാൻ ശ്രമിച്ച അമിത് ഷായുമായി സംസാരിക്കാൻ താൽപ്പര്യമില്ലെന്ന് വിജയ്. അടുത്ത 2 ആഴ്ചയിലെ പൊതുപ്രവർത്തനങ്ങളും മാറ്റിവച്ചു.
7. “ദുരന്തത്തെ രാഷ്ട്രീയവത്ക്കരിക്കാനില്ല”; സെന്തിൽ ബാലാജി വിജയിനെ വിമർശിച്ചു
കരൂർ ദുരന്തത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന് സെന്തിൽ ബാലാജി ആരോപണം.
8. ഭാരത് ബന്ദ് മാറ്റിവച്ചു
ഒക്ടോബർ 3-ന് നടത്താനിരുന്ന ഭാരത് ബന്ദ് മുസ്ലീം പേഴ്സണൽ ലോ ബോർഡ് മാറ്റിവെച്ചു. പുതിയ തീയതി പിന്നീട്.
9. രാഹുൽ ഗാന്ധിക്കെതിരായ കൊലവിളി: ബിജെപി നേതാവ് തള്ളി
ബിജെപി വക്താവ് പ്രിൻ്റു മഹാദേവന്റെ പ്രസ്താവനയെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തള്ളി.
10. ട്രംപും നെതന്യാഹുവും വൈറ്റ് ഹൗസിൽ
ഖത്തറിനോട് മാപ്പ് പറഞ്ഞ സംഭവത്തിനിടെ വൈറ്റ് ഹൗസ് പുറത്ത് വിട്ട ചിത്രം ലോകമാധ്യമങ്ങളിൽ ചർച്ച.
