പരിഹാസവുമായി ട്രംപ്; ഇന്ത്യ–റഷ്യ–ചൈന കൂട്ടുകെട്ടിനെതിരെ പ്രതികരണം

ഇന്ത്യയും റഷ്യയും ‘ഇരുണ്ട, നിഗൂഢ ചൈന’യുടെ പക്ഷത്തേക്ക് ചേർന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ പരിഹാസത്തോടെ കുറിച്ചു.

വാഷിങ്ടൺ: ഇന്ത്യയേയും റഷ്യയേയും ‘ഇരുണ്ട, നിഗൂഢ ചൈന’യുടെ പക്ഷത്തെത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇന്ത്യയും റഷ്യയും ചൈനയുമായുള്ള സൗഹൃദത്തിലേക്ക് അടുക്കുന്നതിനെതിരെയാണ് ട്രംപിന്റെ പരിഹാസാത്മകമായ പ്രതികരണം.

എസ്‌സിഒ ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ കുറിപ്പ് പുറത്തുവന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് പുതിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഒരുമിച്ചുള്ള ചിത്രത്തോടൊപ്പമായിരുന്നു പോസ്റ്റ്. “നിഗൂഢവും ഇരുണ്ടതുമായ ചൈനയുടെ പക്ഷത്ത് ചേർന്നതോടെ ഇന്ത്യയേയും റഷ്യയേയും അമേരിക്കയ്ക്ക് നഷ്ടമായതായി തോന്നുന്നു. അവർക്കൊരു ദീർഘവും സമൃദ്ധവുമായ ഭാവിയുണ്ടാകട്ടെ,” എന്നാണ് ട്രംപ് കുറിച്ചത്.

എസ്‌സിഒ ഉച്ചകോടിക്കിടെ മോദി, പുതിൻ, ഷി ജിന്‍പിങ് എന്നിവർ സൗഹൃദ സംഭാഷണങ്ങളിലേർപ്പെടുന്നതും പരസ്പരം അഭിവാദ്യം ചെയ്യുന്നതും ഉൾപ്പെടെയുള്ള ചിത്രങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

ഇന്ത്യയ്‌ക്കെതിരെ ട്രംപ് ഏർപ്പെടുത്തിയ ഭീമമായ തീരുവയും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്ന ആവശ്യം ഇന്ത്യ നിരാകരിച്ചതും പശ്ചാത്തലമായി. ഇതിനെ മറികടക്കാൻ ഇന്ത്യ ചൈനയുമായും റഷ്യയുമായും കൂടുതൽ അടുക്കുകയായിരുന്നു. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചതെന്നും വിലയിരുത്തലുണ്ട്.

ലോകത്തിലെ മൂന്നു ശക്തമായ രാജ്യങ്ങൾ ചേർന്നതോടെ പുതിയൊരു ലോകക്രമം രൂപപ്പെടാൻ വഴിയൊരുങ്ങുകയാണെന്നതാണ് വിദഗ്ധരുടെ അഭിപ്രായം.

https://chat.whatsapp.com/GbozGRg64j7KS2Gl29N9Qe?mode=ems_copy_h_c

malayalampulse

malayalampulse