പ്രതാപ്ഗഡ് (ഉത്തര്‍പ്രദേശം):
ഉത്തര്‍പ്രദേശിലെ Pratapgarh ജില്ലയിലെ സുമേര്‍പൂര്‍ ഗ്രാമത്തിലെ മുന്‍ ഗ്രാമമുഖ്യന്‍ മുസ്തഖ ഗുല്‍ഷന്‍ (മുന്ന) കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. വിവാഹിതയായ യുവതിയുമായുള്ള ബന്ധമാണ് ഒടുവില്‍ ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.
മാര്‍ച്ച് 18 മുതല്‍ കാണാതായിരുന്ന മുന്നയുടെ മൃതദേഹം ദിവസങ്ങള്‍ക്കുശേഷം ചാക്കില്‍ കെട്ടിയ നിലയില്‍ കനാലില്‍ നിന്നാണ് കണ്ടെത്തിയത്. രണ്ട് ഭാര്യമാരിലായി ആകെ 18 മക്കളുള്ള ഇയാള്‍ വീണ്ടും ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം.
ഇതിനിടെ സുമന്‍ ദേവി എന്ന വിവാഹിതയുമായി മുന്ന പ്രണയത്തിലായി. ഭര്‍ത്താവ് ജോലി ആവശ്യത്തിന് പുറത്തായിരുന്ന സമയത്ത് നല്‍കിയ സഹായങ്ങളിലൂടെ ഇരുവരും അടുത്തുവെന്നാണ് വിവരം. എന്നാല്‍, പിന്നീട് ഈ ബന്ധം പ്രശ്‌നങ്ങളിലേക്ക് നീങ്ങുകയായിരുന്നു.
സുമനെ നിരന്തരം കാണണമെന്ന് ആവശ്യപ്പെട്ട് മുന്ന സമ്മര്‍ദ്ദവും ഭീഷണിയും ചെലുത്തിയതോടെ യുവതി സഹോദരനോട് വിവരം അറിയിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
മാര്‍ച്ച് 18-ന് സുമന്‍ മുന്നയെ വീട്ടിലേക്ക് വിളിച്ചു വരുത്തി. മുറിയിലേക്ക് പ്രവേശിച്ചതോടെ സുമന്റെ സഹോദരനും കൂട്ടാളികളും ചേര്‍ന്ന് ഇരുമ്പ് വടി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം ചാക്കിലാക്കി കനാലില്‍ തള്ളി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു.
കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചാണ് സുമന്‍ ദേവിയിലേക്ക് എത്തിയത്. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച സുമന്‍ മൃതദേഹം തള്ളിയ സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തു. മാര്‍ച്ച് 22-ന് മൃതദേഹം പുറത്തെടുത്തു.
സംഭവത്തില്‍ സുമന്‍ ദേവിയെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു.
