കൊച്ചി: കഴിഞ്ഞ 35 വർഷമായി മനസ്സിൽ ബിജെപിയുടെ പിന്തുണയോടെയായിരുന്നുവെന്ന് നടി ഊർമ്മിള ഉണ്ണി വ്യക്തമാക്കി. കൊച്ചിയിൽ നടന്ന ചടങ്ങിൽ ആണ് ഊർമിള ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിച്ചത്. പാർട്ടി നേതാവ് എ.എൻ. രാധാകൃഷ്ണൻ ഷാൾ അണിയിച്ച് ഊർമിളയെ പാർട്ടിയിൽ ഉൾപ്പെടുത്തി.
അംഗത്വച്ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ഊർമ്മിള പറഞ്ഞു:
“ഞാൻ ഒരു മോദി ഫാൻ ആണ്. മനസ്സുകൊണ്ട് ബിജെപിയായിരുന്നു. എന്നാൽ ആക്ടിവായി പ്രവർത്തിച്ചിരുന്നില്ല.”
നിർമാതാവ് ജി. സുരേഷ് കുമാറും ചടങ്ങിൽ പങ്കെടുത്തു. നൃത്തം, ടെലിവിഷൻ സീരിയൽ, സിനിമ മേഖലകളിൽ ദീർഘനാളായി സജീവമായ ഊർമ്മിളയുടെ രാഷ്ട്രീയ പ്രവേശനം സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രത്യേക ശ്രദ്ധ നേടുന്നു.
ബിജെപിയിലേക്ക് കൂടുതൽ പേരെ ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് പാർട്ടി ഇപ്പോൾ. അതിന്റെ ഭാഗമായാണ് ഊർമിളയുടെ പ്രവേശനവും കാണപ്പെടുന്നത്.
