Malayalampulse.in
വടകര: സ്കൂളിലെ ഓണാഘോഷത്തിനിടെ അധ്യാപകൻ ശകാരിച്ചതിനെത്തുടർന്ന് റെയിൽവേ പാളത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർഥിയെ വടകര പോലീസ് രക്ഷപ്പെടുത്തി. പ്ലസ്‌ടു വിദ്യാർഥിയെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെ പോലീസിന്റെ ഇടപെടലിൽ രക്ഷപ്പെടുത്തിയത്.
ഓണാഘോഷം അതിരുവിട്ടതിനെ തുടർന്ന് അധ്യാപകർ ഇടപെട്ടപ്പോൾ വിദ്യാർഥി സ്കൂളിൽ നിന്ന് പുറത്തേക്കോടുകയായിരുന്നു. കൂട്ടുകാരെ വിളിച്ച് “ആത്മഹത്യ ചെയ്യാനിരിക്കുകയാണ്” എന്ന് പറഞ്ഞതോടെ അധ്യാപകർ വിവരം അറിഞ്ഞു. ഉടൻ വടകര പോലീസിനെ സമീപിക്കുകയും, മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ച് ഇരിങ്ങൽ ഭാഗത്താണെന്ന് കണ്ടെത്തുകയും ചെയ്തു.
പോലീസ് സ്ഥലത്തെത്തിയപ്പോൾ വിദ്യാർഥി റെയിൽവേ സ്റ്റേഷൻ സമീപത്തെ പാളത്തിൽ നിൽക്കുകയായിരുന്നു. പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിദ്യാർഥി കോഴിക്കോട് ഭാഗത്തേക്ക് പാളത്തിലൂടെ ഓടി. പിന്നാലെ പോലീസും ഓടി. തുടർന്ന് കളരിപ്പടി ഭാഗത്ത് തീവണ്ടി വരുന്നതിനിടെ വിദ്യാർഥിയെ രക്ഷപ്പെടുത്തുകയായിരുന്നു.
https://chat.whatsapp.com/GbozGRg64j7KS2Gl29N9Qe?mode=ems_copy_h_c
പോലീസ് സ്റ്റേഷനിൽ എത്തിച്ച വിദ്യാർഥിയെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ മനസ്സിലാക്കി അവരോടൊപ്പം വിട്ടു.
രക്ഷാപ്രവർത്തനത്തിൽ വടകര എസ്.ഐ. എം.കെ. രഞ്ജിത്ത്, എഎസ്ഐ ഗണേശൻ, സിപിഒ സജീവൻ എന്നിവർ പങ്കെടുത്തു.
👉 കൂടുതൽ വിവരങ്ങൾ പിന്നീട്…
