എറണാകുളം: രാഹുല്‍ മാങ്കൂട്ടത്തിനെതിരായ നടപടി ബോധ്യത്തിലൂന്നിയ കൂട്ടായ തീരുമാനം ആയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി. “എന്റെ മാത്രം തീരുമാനമല്ല; പാർട്ടിയുടെ ബോധ്യത്തിൽ നിന്നുള്ളതാണ്. അറബിക്കടൽ പോലെ ആളുകൾ വന്നാലും തീരുമാനത്തിൽ നിന്ന് പിന്മാറില്ല,” എന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിലെ സ്വകാര്യ പരിപാടിയിലായിരുന്നു വി.ഡി സതീശന്റെ പ്രതികരണം.
“രാഷ്ട്രീയത്തിൽ വൈകാരികതയ്ക്ക് വലിയ വില ഇല്ല; തെറ്റ് പറ്റിയാൽ ഉടൻ സമ്മതിക്കണം,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിന്റെ കേസ്
മാങ്കൂട്ടത്തിനെതിരായ എഫ്ഐആറിലെ പുതിയ വിവരങ്ങൾ ഇന്ന് പുറത്തുവന്നിരുന്നു.
എഫ്ഐആർ പ്രകാരം—
യുവതിയെ മൂന്ന് തവണ ബലാത്സംഗം ചെയ്തതായി ആരോപണം നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തൽ വിവാഹവാഗ്ദാനം നല്കി പീഡനം ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കൽ വീട്ടിൽ അതിക്രമിച്ചുകയറൽ എന്നിവ അടക്കം ഗുരുതര വകുപ്പുകൾ ചുമത്തപ്പെട്ടിട്ടുണ്ട്.
എസ്എഫ്ഐയുടെ പ്രതിഷേധം
വി.ഡി സതീശൻ പരിപാടിയിൽ സംസാരിക്കുമ്പോൾ എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തി.
രാഹുൽ മാങ്കൂട്ടത്തിനുള്ള ലുക്ക്ഔട്ട് നോട്ടീസിന്റെ കോപ്പി ഉയർത്തിപ്പിടിച്ച് പ്രതിഷേധികളെത്തി.
വേദിയിലേക്ക് കയറാനുള്ള ശ്രമത്തെ തുടർന്ന് പൊലീസ് ഇടപെട്ടു.
