വി.ഡി. സതീശൻ അഭിമുഖ വീഡിയോ നീക്കം: വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ; ‘അബദ്ധത്തിൽ മുഴുവൻ വീഡിയോ നീങ്ങി’

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അഭിമുഖ വീഡിയോ നീക്കിയ സംഭവത്തിൽ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. കമന്റ് നീക്കം ചെയ്യാനാണ് നിർദേശം നൽകിയതെങ്കിലും, അബദ്ധത്തിൽ വീഡിയോ മുഴുവൻ നീക്കം ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു.

വീഡിയോ വീണ്ടും നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, പോലീസ് നിർദേശപ്രകാരമാണ് വീഡിയോ നീക്കം ചെയ്തതെന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ട പ്രകാരമാണ് നടപടി ഉണ്ടായതെന്നും ഖേൽക്കർ പറഞ്ഞു.

മെറ്റയോട് കമന്റ് മാത്രം നീക്കം ചെയ്യാനാണ് ആവശ്യപ്പെട്ടത്. എന്നാൽ, വീഡിയോ പൂർണമായും നീക്കം ചെയ്യപ്പെട്ടത് സാങ്കേതിക പിഴവാണെന്ന് പോലീസ് അറിയിച്ചു.

സൈബർ പോലീസ് മെറ്റയുമായി ബന്ധപ്പെടുകയും, വിഷയത്തിൽ ഉടൻ പരിഹാരം കാണുമെന്നും വീഡിയോ പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

malayalampulse

malayalampulse