എറണാകുളം: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ സാന്ദ്ര തോമസ് നൽകിയ ഹർജി കോടതി തള്ളിയ പശ്ചാത്തലത്തിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്ത്. തനിക്ക് 2010 മുതലുള്ള പഴയ ചാറ്റുകൾ കൈവശമുണ്ടെന്നും, തനിയെ പ്രകോപിപ്പിച്ചാൽ അവ പുറത്തുവിടുമെന്നും വിജയ് മുന്നറിയിപ്പ് നൽകി.
സാന്ദ്ര തോമസിന് 10 വർഷമായി ഫ്രൈഡേ ഫിലിം ഹൗസുമായി ബന്ധമില്ലെന്നും, പ്രതിനിധീകരിക്കാനും യോഗ്യതയില്ലാത്ത തസ്തികകളിലേക്ക് മത്സരിക്കാനുമാവില്ലെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു. “ഒരുപാട് കാര്യങ്ങൾ ചെയ്ത് വിജയിച്ചവരുടെ പേരെടുത്ത് അവരെ മോശമായി ചിത്രീകരിച്ച് പ്രശസ്തി നേടുന്ന രീതികൾ നിർത്തുക. നിങ്ങളുടെ അസൂയ പരസ്യമായി പ്രദർശിപ്പിക്കരുത്,” എന്നും വിജയ് ചൂണ്ടിക്കാട്ടി.
ഫ്രൈഡേ ഫിലിം ഹൗസിന്റെ പങ്കാളിത്തം 2016-ൽ നിയമപരമായി അവസാനിച്ചതായും, വിഹിതം ഏറ്റുവാങ്ങി രാജിവെച്ചെന്നും, കോടതി തന്നെ അത് സ്ഥിരീകരിച്ചതായും വിജയ് ബാബു ഓർമ്മപ്പെടുത്തി. “ടെക്നോളജി എല്ലാവർക്കും ലഭ്യമാണ്. പ്രകോപിപ്പിച്ചാൽ തെളിവുകളോടുകൂടി എന്റെ ഭാഗം വെളിപ്പെടുത്തും. മൃഗങ്ങളെ എനിക്ക് ഇഷ്ടമാണ്; അവർ മനുഷ്യരെക്കാൾ വിശ്വസ്തരാണ്,” എന്നും അദ്ദേഹം പരിഹാസത്തോടെ പോസ്റ്റ് അവസാനിപ്പിച്ചു.
എറണാകുളം സബ് കോടതി സാന്ദ്ര തോമസിന്റെ ഹർജി തള്ളിയിരുന്നു. നാമനിർദേശ പത്രിക തള്ളിയത് ചോദ്യം ചെയ്ത് സാന്ദ്ര കേസ് ഫയൽ ചെയ്തിരുന്നെങ്കിലും, വിധി നിരാശാജനകമാണെന്നും, നിയമോപദേശം തേടി തുടർ നടപടി സ്വീകരിക്കുമെന്നുമാണ് സാന്ദ്രയുടെ പ്രതികരണം.
പോസ്റ്റിന്‍റെ പൂര്‍ണരൂപം
നിയമം പരിശോധിക്കുന്നത് വിജയ്ബാബുവിന്റെ സർട്ടിഫിക്കറ്റ് അല്ല, മറിച്ച് അസോസിയേഷന്റെ ബെലോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ് നിയമത്തിന്റെ കണ്ണിൽ എങ്ങനെ എന്നുള്ളതാണ്, അത് കോടതി വിലയിരുത്തും. അത്രേ എനിക്കുപറയാനുള്ളു സാന്ദ്ര.
സാന്ദ്ര ഇനി ഓക്കാനിക്കുമ്പോൾ സൂക്ഷ്മത പുലർത്തിയാൽ സമൂഹത്തിൽ അപഹാസ്യരാവാതിരിക്കാമെന്ന് ഓർത്താൽ നന്ന്.
സാന്ദ്ര തോമസിന് ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിക്കാനും യോഗ്യതയില്ലാത്ത തസ്തികകളിലേക്ക് മത്സരിക്കാനും കഴിയില്ല.
സാന്ദ്ര തന്റെ സ്ഥാപനത്തെ പ്രതിനിധീകരിച്ച് അവൾ മത്സരിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനത്തേക്ക് മാത്രമേ മത്സരിക്കാൻ കഴിയൂ. ആരാണ് അതിനെ എതിർക്കുന്നത്. അവൾക്കും എല്ലാവിധ ആശംസകളും നേരുന്നു. എനിക്കറിയാവുന്നിടത്തോളം സെൻസർ വ്യക്തികൾക്കല്ല, സ്ഥാപനത്തിനാണ്. കോടതി അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. കുറച്ചുകാലം ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച അവർ 2016 ൽ നിയമപരമായി രാജിവച്ചു (എല്ലാം കോടതി നോട്ടറി ചെയ്തു) അവരുടെ വിഹിതമോ അതിൽ കൂടുതലോ വാങ്ങിയ ശേഷം. 10 വർഷമായി ഫ്രൈഡേ ഫിലിം ഹൗസുമായി അവർക്ക് ഒരു ബന്ധവുമില്ല. കോടതി തീരുമാനിച്ചു. തീരുമാനത്തെ മാനിക്കുന്നു.
**pls remember .. technology is for everyone.
My icloud and all the chats are here with me too from 2010. Keep your narratives for u and for your fake limelight by taking names of people who has made a mark and are successful in their own ways . Do not exhibit your jeloysy in public . Don’t provoke me . Then i will have my narrative alongwith solid proof .
Thankss sandra….. I love animals .. they are more trust worthy than humans .
