പരിപാടിക്ക് 30 ലൗഡ് സ്പീക്കറുകൾ, പൊതുവഴി തടഞ്ഞു; ടിവികെ നേതാവ് വിജയ്‌ക്കെതിരെ കേസ്‌|Police Case against TVK Leader Vijay

ചെന്നൈ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ടിവികെ അധ്യക്ഷനും നടനുമായ Vijayക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. റോഡ് ഷോയ്ക്കിടെ ഗുരുതരമായ ചട്ടലംഘനം നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് അഞ്ചു വകുപ്പുകൾ ചുമത്തിയാണ് നടപടി.

പെരമ്പൂരിൽ നാമനിർദേശപത്രിക സമർപ്പിച്ചതിന് ശേഷം കൊളത്തൂരിലേക്കുള്ള യാത്രയ്ക്കിടെ നടത്തിയ റോഡ് ഷോയെയാണ് ചൊല്ലിയാണ് വിവാദം ഉയർന്നത്. ഫ്ലയിങ് സ്‌ക്വാഡ് ഓഫീസർ നൽകിയ പരാതിയിൽ പെരവല്ലൂർ പൊലീസാണ് കേസ് എടുത്തത്.

പൊതുവഴി തടസ്സപ്പെടുത്തൽ, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കൽ, അനധികൃതമായി ആളുകൾ കൂട്ടംചേർക്കൽ എന്നിവ ഉൾപ്പെടെ വിവിധ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. റോഡ് ഷോയിൽ 30 ലൗഡ് സ്പീക്കറുകൾ ഉപയോഗിച്ചതും, 5000-ത്തിലധികം ആളുകൾ പങ്കെടുത്തതും അനുവദിച്ചതിലും കൂടുതലാണെന്നാണ് കണ്ടെത്തൽ. ആംബുലൻസിന് വഴിമുടക്കിയതായും ഗതാഗത തടസം സൃഷ്ടിച്ചതായും പരാതിയിൽ പറയുന്നു.

ഇതിനിടെ വിഷയത്തിൽ M. K. Stalin നയിക്കുന്ന സർക്കാരിനെതിരെ ടിവികെ രംഗത്തെത്തി. തിരഞ്ഞെടുപ്പ് സമയത്തും പൊലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് ആരോപിച്ച പാർട്ടി, വിജയിയുടെ പ്രചാരണത്തിന് ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്നും വിമർശിച്ചു.

കേസിനെ തുടർന്ന് ഡിഎംകെയുമായുള്ള രാഷ്ട്രീയ സംഘർഷം ശക്തമാകാനുള്ള സാധ്യതയാണുള്ളത്.

malayalampulse

malayalampulse