അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷരം പകര്‍ന്ന് ഇന്ന് വിജയദശമി; കൊല്ലൂർ മൂകാംബികയിൽ വിദ്യാരംഭം തുടങ്ങി

അറിവിന്റെയും വിജ്ഞാനത്തിന്റെയും ആഘോഷമായി വിജയദശമി. കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിപ്പിച്ച് വിദ്യാരംഭം ഇന്ന് രാവിലെ മുതൽ വിവിധ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും ആരംഭിച്ചു.

തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, കോട്ടയം പനച്ചിക്കാട് ക്ഷേത്രം, പറവൂർ ദക്ഷിണ മൂകാംബിക, കൊല്ലൂർ മൂകാംബിക ക്ഷേത്രം, മലപ്പുറം തുഞ്ചൻ സ്മാരകം തുടങ്ങി സംസ്ഥാനത്തും പുറത്തുമുള്ള പ്രധാന കേന്ദ്രങ്ങളിൽ തിരക്കേറി.

പ്രശസ്തമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പുലർച്ചെ മൂന്നു മണിക്ക് നടതുറന്ന് നാല് മണി മുതൽ വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി. സരസ്വതി മണ്ഡപം സമീപത്തായി ഉച്ചയ്ക്ക് 12.30 വരെ ആയിരക്കണക്കിന് കുടുംബങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

വിദ്യാരംഭത്തിനൊപ്പം ഇന്നലെ നടന്ന രഥോത്സവത്തിലും വൻ പങ്കാളിത്തമാണ് ഉണ്ടായത്. വൈകുന്നേരം നടക്കുന്ന വിജയോത്സവത്തോടെയാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവങ്ങൾക്ക് സമാപനം.

malayalampulse

malayalampulse