വനിത മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ നടപടി ആവശ്യപ്പെട്ടു KUWJ

ന്യൂസ് 18 ചാനലിലെ മാധ്യമപ്രവർത്തക ശ്രീമതി അപർണ കുറുപ്പിനെതിരെ നടൻ വിനായകൻ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്ക് എതിരെ കർശന നടപടി ആവശ്യപ്പെട്ട് കേരള യൂണിയൻ ഓഫ് വർകിംഗ് ജേണലിസ്റ്റ്സ് (KUWJ) സംസ്ഥാന കമ്മിറ്റി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.

സംസ്ഥാന പ്രസിഡന്റ് കെ.പി. റെജിയും സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ഒപ്പുവച്ച പരാതിയിൽ, മാധ്യമപ്രവർത്തകയോടു വിനായകൻ നടത്തിയ പരാമർശങ്ങൾ സ്ത്രീത്വത്തിനെതിരായ അതിക്രമവും അങ്ങേയറ്റം അവഹേളനപരവുമാണെന്ന് ചൂണ്ടിക്കാട്ടുന്നു. വാർത്താ ചർച്ചകളിൽ ഉയരുന്ന വിഷയങ്ങളോടോ ചോദ്യങ്ങളോടോ വിയോജിപ്പ് പ്രകടിപ്പിക്കാൻ നിയമപരമായ മാർഗങ്ങൾ ഉണ്ടായിരിക്കെ, സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് കടക്കുന്നത് അംഗീകരിക്കാനാവില്ലെന്നും KUWJ വ്യക്തമാക്കി.

malayalampulse

malayalampulse