യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച എസ്.ഐയുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച്

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്ത് വി.എസ്.നെ പോലീസ് സ്റ്റേഷനിൽ വച്ച് അതിക്രൂരമായി മർദിച്ച സംഭവത്തെ തുടർന്ന് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ എസ്.ഐ നുഹ്മാന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

മലപ്പുറത്തെ നുഹ്മാന്റെ വീട്ടിലേക്ക് രാത്രി നടത്തിയ മാർച്ചിന് ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് നേതൃത്വം നൽകി. എസ്.ഐക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

“ഇനി പ്രവർത്തകരെ അനാവശ്യമായി മർദിക്കുന്ന പോലീസുകാരുടെ വീടുകളിലേക്ക് തന്നെ കോൺഗ്രസ്-യൂത്ത് കോൺഗ്രസ് മാർച്ച് നടത്തും” – വി.എസ്. ജോയ് വ്യക്തമാക്കി.

malayalampulse

malayalampulse