റഷ്യയിൽ ഭൂചലനം, തീവ്രത 7.8; സുനാമി മുന്നറിയിപ്പ് നൽകി

റഷ്യയിലെ കംചത്ക ഉപദ്വീപിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. യു.എസ്. ജിയോളജിക്കൽ സർവേ റിപ്പോർട്ട് പ്രകാരം 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. സമീപ തീരപ്രദേശങ്ങൾക്ക് സുനാമി മുന്നറിയിപ്പ് നൽകി.

നവരാത്രിക്ക് മുൻപ് കടുപ്പിച്ച് മുംബൈ പൊലീസ്; അഞ്ചിലധികം ആളുകൾ കൂട്ടം കൂടാൻ പാടില്ല, ശബ്ദനിയന്ത്രണവും

നവരാത്രി ആഘോഷങ്ങൾക്ക് മുന്നോടിയായി മുംബൈയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അഞ്ചിലധികം ആളുകൾ കൂട്ടം കൂടുന്നതിന് വിലക്ക്, ആയുധങ്ങൾ കൈവശം വയ്ക്കുന്നതിനും ശബ്ദനിയന്ത്രണ ലംഘനത്തിനും വിലക്കേർപ്പെടുത്തി. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 6 വരെ ഉത്തരവ് പ്രാബല്യത്തിൽ.

രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും; സ്വകാര്യ സന്ദർശനം, നേതാക്കളുമായും കൂടിക്കാഴ്ചക്ക് സാധ്യത

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായിട്ടാണെങ്കിലും പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

“ജലീലിന്റെ കൈയിൽ എപ്പോഴും രണ്ട് സഞ്ചികൾ” പരിഹസിച്ച് പിവി അൻവർ; മുഖ്യമന്ത്രി ജലീലിനെ കൊണ്ട് പറയിപ്പിക്കുന്നു

മലപ്പുറത്തെ പ്രതിനിധാനം ചെയ്തിട്ടും കെ.ടി. ജലീൽ മലപ്പുറത്തിന് ഒന്നും ചെയ്തില്ലെന്ന് പി.വി. അൻവർ വിമർശിച്ചു.
ജലീൽ വെള്ളാപ്പള്ളി നടേശനെ പിന്തുണച്ചതും അൻവർ ചോദ്യം ചെയ്ത്, “ജലീലിന്റെ കയ്യിൽ എപ്പോഴും രണ്ട് സഞ്ചികൾ – ഒന്നിൽ ഖുർആൻ, മറ്റൊന്നിൽ യൂത്ത് ലീഗ് കാരുടെ തുണി” എന്ന് പി.വി. അൻവർ പരിഹസിച്ചു.

മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു; അവകാശലംഘന നോട്ടീസ് നൽകുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം ∙ ആഭ്യന്തരവകുപ്പിൽ നിന്ന് 144 പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടുവെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം ശുദ്ധ നുണയാണെന്ന് കോൺഗ്രസ് വർ‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. കെപിസിസി…

പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് നിയമസഭയിലേക്ക് കെഎസ്‍യു മാർച്ച്, സംഘർഷം, ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: പോലീസ് മർദനത്തിൽ പ്രതിഷേധിച്ച് കെഎസ്‍യു പ്രവർത്തകർ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി. പൊലീസിന് നേരെ പ്രവർത്തകർ കമ്പും കല്ലും എറിഞ്ഞു. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ്…

രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഗുരുതര ആരോപണങ്ങൾ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത്. തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടിക കൈകാര്യം ചെയ്ത് വൻ തോതിൽ…

മുഖ്യമന്ത്രിയുമായി ജനങ്ങളെ ബന്ധിപ്പിക്കാൻ ‘സിറ്റിസൺ കണക്ട് സെന്റർ’

തിരുവനന്തപുരം: പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കേണ്ട വിഷയങ്ങൾ വിളിച്ചുപറയാനാവുന്ന മുഴുവൻസമയ കോൾ സെന്റർ തുടങ്ങാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ‘സിറ്റിസൺ കണക്ട് സെന്റർ’ എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതിക്ക്…

കോഴിക്കോട് മെഡിക്കൽ കോളേജിൽ 11 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 11 പേർ ചികിത്സയിലാണ്. രോഗികളിൽ നാല് കുട്ടികളും ഉൾപ്പെടുന്നു. ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ.…

ചോലനായ്ക്കർ ആദിവാസി പ്രശ്നങ്ങൾ കേൾക്കാൻ പ്രിയങ്ക ഗാന്ധി കാട് കയറി

കരുളായി ഉൾവനത്തിലെ ചോലനായ്ക്കർ ആദിവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കാൻ പ്രിയങ്ക ഗാന്ധി എം.പി. എത്തി. വീടും പാലവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥരോട് ചർച്ച ചെയ്ത പ്രിയങ്ക, ആദിവാസി പ്രതിനിധികളെയും പ്രവർത്തകരെയും നേരിൽ കണ്ടു.