രാഹുലിന്റേത് ക്രിമിനല്‍ രീതി; നിയമപരമായ നടപടിയെല്ലാം സ്വീകരിക്കും; പ്രതിപക്ഷനേതാവ് പ്രകോപിതനാകുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം:

രാഹുല്‍ മാങ്കൂട്ടിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അതീവ ഗൗരവത്തോടെ സര്‍ക്കാര്‍ കാണുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രാഹുലിന്റേതു ക്രിമിനല്‍ രീതിയാണെന്നും, നിയമപരമായ എല്ലാ നടപടികളും പൊലീസ് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

“പരാതി ഉന്നയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ്ണ സംരക്ഷണം നല്‍കും. രാഹുലിനെതിരായ ആരോപണങ്ങള്‍ കേരളീയ സമൂഹം മുഴുവനും ഏറ്റെടുത്തിട്ടുണ്ട്. അത്തരമൊരു വ്യക്തി ആ സ്ഥാനത്ത് തുടരാന്‍ പാടില്ലെന്നതാണ് പൊതുഭിപ്രായം” — മുഖ്യമന്ത്രി പറഞ്ഞു.

ഒന്നല്ല, ഒന്നിലധികം സംഭവങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പുറത്തുവന്ന ഒരു സംഭാഷണത്തിന്റെ ഭാഗത്ത്, “ഗര്‍ഭം അലസിപ്പിച്ചില്ലെങ്കില്‍ ഗര്‍ഭം ധരിച്ച യുവതിയെ കൊല്ലാന്‍ വലിയ സമയം വേണ്ടിവരില്ല” എന്ന ഭീഷണി വരുന്നത്, രാഹുലിന്റെ ക്രിമിനല്‍ സ്വഭാവം തെളിയിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പൊതു പ്രവര്‍ത്തകര്‍ക്ക് അപകീര്‍ത്തി വരുത്തുന്ന ആരോപണങ്ങള്‍ പലപ്പോഴും കേട്ടിട്ടുണ്ടെങ്കിലും, ഇത്രത്തോളം ഗുരുതരമായ ഒരു സംഭവം മുമ്പ് അനുഭവപ്പെട്ടിട്ടില്ലെന്നും, ഇത്തവണ ശക്തമായ നടപടികള്‍ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്ക് ..
https://malayalampulse.in

malayalampulse

malayalampulse