2038 ഓടെ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് റിപ്പോർട്ട്

എറണസ്റ്റ് ആൻഡ് യങ്ങിന്റെ 2025 എക്കണോമി വാച്ച് റിപ്പോർട്ട് പ്രകാരം, 2038 ആകുമ്പോഴേക്കും ഇന്ത്യ 34.2 ട്രില്യൺ ഡോളർ ജിഡിപിയോടെ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരിക്കും.

ന്യൂഡൽഹി: ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ ഉടൻ മാറുമെന്ന് എറണസ്റ്റ് ആൻഡ് യങ്ങിന്റെ 2025 എക്കണോമി വാച്ച് റിപ്പോർട്ട് പ്രവചിക്കുന്നു.

To advertise here

Join WhatsApp Invitation

https://chat.whatsapp.com/GbozGRg64j7KS2Gl29N9Qe?mode=ems_copy_h_c

റിപ്പോർട്ട് പ്രകാരം, 2038 ഓടെ 34.2 ട്രില്യൺ ഡോളർ ജിഡിപിയുമായി ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരിക്കും. അമേരിക്ക 50% ഇറക്കുമതി തീരുവ ചുമത്തിയ സാഹചര്യത്തിലും ഇന്ത്യയുടെ വളർച്ചാ സാധ്യതകൾ ഉറച്ചതാണെന്ന് വിലയിരുത്തൽ.

ശക്തമായ സാമ്പത്തിക അടിത്തറ, യുവജനങ്ങളുടെ ഉയർന്ന ശതമാനം, സുസ്ഥിര സാമ്പത്തിക നില, കുറഞ്ഞ കടം-ജിഡിപി അനുപാതം എന്നിവ ഇന്ത്യയുടെ വളർച്ചയ്ക്ക് പിന്തുണയാകുമെന്ന് റിപ്പോർട്ട് പറയുന്നു.

2025ലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ശരാശരി പ്രായം 28.8 വയസ്സ് മാത്രമാണ്. അതായത് പതിറ്റാണ്ടുകളോളം തൊഴിൽ ചെയ്യാൻ കഴിയുന്ന ആളുകളുടെ എണ്ണം ഇന്ത്യയിൽ കൂടുതലായിരിക്കും.

കൂടാതെ, ഉയർന്ന സമ്പാദ്യ നിരക്ക് കാരണം പുതിയ വ്യവസായ-സംരംഭങ്ങൾക്ക് കൂടുതൽ നിക്ഷേപം ലഭ്യമാകുമെന്നും, കടം-ജിഡിപി അനുപാതം 2024ലെ 81%ൽ നിന്ന് 2030ൽ 75% ആയി കുറയും എന്നും റിപ്പോർട്ടിൽ പറയുന്നു.

malayalampulse

malayalampulse