പൊന്നാനി: തെരുവ് നായയുടെ കടിയേറ്റ് ഗർഭിണിയായ പശു മരിച്ചു. ഈശ്വര മംഗലം സ്വദേശി അബൂബക്കറിന്റെ പശുവിനെയാണ് കഴിഞ്ഞ ദിവസം തെരുവ് നായ കടിച്ചത്. പശുവിനെ മേയാൻ വിട്ട സമയത്താണ് ആക്രമണം നടന്നത്.
പേവിഷബാധയേറ്റ പശു ഇന്നലെ രാത്രി മരിച്ചു. സംഭവം നാട്ടുകാരിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. മേഖലയിൽ തെരുവ് നായയുടെ ആക്രമണം പതിവാണെന്നും നടപടികൾ ആവശ്യമാണ് എന്നും നാട്ടുകാർ പറയുന്നു.
