പാലക്കാട് ∙ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വ്യാപാരസ്ഥാപനങ്ങളിലെ സ്ത്രീപ്രതിമകൾ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി മഹിളാമോർച്ച പ്രവർത്തകർ ചൂലുമായി എം.എൽ.എയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി.
കോഴിയുടെ ചിത്രമുള്ള ബാനറുകളും ചൂലുകളും കൈയിൽ പിടിച്ചായിരുന്നു പ്രതിഷേധം. ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
അതേസമയം, ഡിവൈഎഫ്ഐ വ്യത്യസ്ത രീതിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. സൈക്കിളിൽ കോളാമ്പി കെട്ടി വിളംബരജാഥ നടത്തിയ ഡിവൈഎഫ്ഐ, പരിഹാസ ശൈലിയിൽ “മാന്യമഹാ ജനങ്ങളെ, അമ്മ പെങ്ങൻമാരെ, ഗർഭിണികളെ, ട്രാൻസ്ജെൻഡർ സുഹൃത്തുക്കളെ, പെൺകുട്ടികളെ” എന്നിങ്ങനെ പരാമർശിച്ചുകൊണ്ട് പ്രതിഷേധ സന്ദേശം നൽകി.
പാലക്കാട് മേഖലയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ, എം.എൽ.എയ്ക്കെതിരായ രാഷ്ട്രീയ-സാമൂഹിക പ്രതികരണങ്ങൾ തുടരുമെന്നാണ് സൂചന.
