‘ഫുട്‍ബോളിനെ അത്രമേൽ സ്നേഹിക്കുന്ന രാജ്യമാണ് ഇന്ത്യ’; ഇന്ത്യ സന്ദർശനം സ്ഥിരീകരിച്ച് മെസ്സി

ഡൽഹി: ലോക ഫുട്‍ബോളിന്റെ സൂപ്പർസ്റ്റാർ ലയണൽ മെസ്സി ഇന്ത്യ സന്ദർശിക്കുന്നതായി സ്ഥിരീകരിച്ചു. ഡിസംബറിൽ നടക്കുന്ന GOAT Tour of India 2025ന്റെ ഭാഗമായി മെസ്സി ഇന്ത്യയിലെത്തും. വ്യാഴാഴ്ച തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് താരം ഈ വിവരം പുറത്തുവിട്ടത്.

“ഇന്ത്യ സന്ദർശിക്കുന്നതിൽ ഞാൻ അതിയായ സന്തോഷത്തിലാണ്. പതിനാല് വർഷങ്ങൾക്ക് മുമ്പ് അവിടെയെത്തിയപ്പോഴുള്ള അനുഭവങ്ങൾ ഇപ്പോഴും മനസ്സിൽ അതീവ സ്നേഹത്തോടെ സൂക്ഷിച്ചിരിക്കുന്നു. ഫുട്‍ബോളിനെ അത്രമേൽ സ്നേഹിക്കുന്ന രാജ്യം ഇന്ത്യയാണ്. അവിടുത്തെ ന്യൂ ജെനറേഷൻ ആരാധകരെ നേരിൽ കാണാൻ കാത്തിരിക്കുകയാണ്” – മെസ്സി കുറിച്ചു.

പരിപാടികൾ:

ഡിസംബർ 13 – കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ GOAT Concert & GOAT Cup. സൗരവ് ഗാംഗുലി, ബൈച്ചുങ് ബൂട്ടിയ, ലിയാൻഡർ പേസ് എന്നിവരും പങ്കാളികളാകും. ഡിസംബർ 14 – മുംബൈ വാങ്കഡെ സ്റ്റേഡിയം ഡിസംബർ 15 – ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം

ഡൽഹി സന്ദർശനത്തിന്റെ ഭാഗമായി മെസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംവദിക്കുമെന്നും സംഘാടകർ അറിയിച്ചു.

2011-ൽ കൊൽക്കത്തയിൽ അർജന്റീനക്കായി വെനസ്വേലയെതിരെ സൗഹൃദ മത്സരം കളിച്ചതിനുശേഷം ഇതാദ്യമായാണ് മെസ്സി വീണ്ടും ഇന്ത്യ സന്ദർശിക്കുന്നത്.

malayalampulse

malayalampulse