സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ അൾത്താരയിൽ മൂത്രമൊഴിച്ച് യുവാവ്; നടുങ്ങിപ്പോയെന്ന് മാർപാപ്പ

വത്തിക്കാൻ സിറ്റി: സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വിശുദ്ധ കുർബാന നടക്കുന്നതിനിടെ അൾത്താരയിൽ മൂത്രമൊഴിച്ച് യുവാവ്. വിശുദ്ധ കുർബാനയ്ക്കായി എത്തിയ വിശ്വാസികൾ മുന്നിൽ കണ്ട് നടുങ്ങിപ്പോയി. അൾത്താരയിലേക്ക് കയറിയ യുവാവ് പാന്റ് അഴിച്ച ശേഷം മൂത്രമൊഴിച്ചതോടെ സംഭവസ്ഥലത്ത് ആശയക്കുഴപ്പം നിറഞ്ഞു. പൊലീസ് ഉടൻ ഇടപെട്ട് യുവാവിനെ ബസിലിക്കയുടെ പുറത്തെത്തിച്ചെങ്കിലും അറസ്റ്റ് ചെയ്തതായോ കൂടുതൽ നടപടികളുണ്ടായതായോ വിവരം ലഭ്യമായിട്ടില്ല.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കത്തോലിക്ക വിശ്വാസികൾ അതീവ ആദരവോടെ സംരക്ഷിക്കുന്ന ദേവാലയമായതിനാൽ ഈ പ്രവൃത്തി മനപൂർവമായ അപമാനമാണെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. സംഭവം സംബന്ധിച്ച് താൻ നടുങ്ങിപ്പോയി എന്ന് മാർപാപ്പ പ്രതികരിച്ചു.

കൂടുതൽ വാർത്തകൾക്ക് ❤️
https://malayalampulse.in

Join WhatsApp: 💚
https://chat.whatsapp.com/HTK7iG1kLFEL6HXh9r5rRp

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് തീർത്ഥാടകർ പ്രതിവർഷം എത്തുന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ വിശുദ്ധ പത്രോസിന്റെ കല്ലറയ്ക്ക് മുകളിലാണ് ഈ അൾത്താര സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലും സമാനമായ സംഭവമുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.

malayalampulse

malayalampulse