കൊൽക്കത്തയിൽ നിന്ന് ശ്രീനഗറിലേക്കുള്ള ഇൻഡിഗോ വിമാനം ആകാശത്തുവച്ച് ഇന്ധന ചോർച്ചയുണ്ടായതോടെ യുപിയിലെ വാരാണസിയിൽ അടിയന്തരമായി ഇറക്കി. 166 യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. ചോർച്ച ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ടു. തുടർന്ന് വൈകിട്ട് 4.10ഓടെ വിമാനത്തെ സുരക്ഷിതമായി ഇറക്കുകയായിരുന്നു.
ആകാശത്തുവച്ച് ഇന്ധന ചോര്‍ച്ച; ഇൻഡിഗോ വിമാനം അടിയന്തരമായി വാരാണസിയിൽ ഇറക്കി
