തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റായി എസ് ശ്രീകേഷും ( മാതൃഭൂമി) സെക്രട്ടറിയായി പി ആര് പ്രവീണും ( മലയാളം എക്സ്പ്രസ്) തെരഞ്ഞെടുക്കപ്പെട്ടു. വിനീഷ് വി (ജനം ടിവി) യാണ് ട്രഷറര്‍.
ദീർഘനാളായി പ്രസ്ക്ലബ് ഭാരവാഹിയായിരുന്ന രാധാകൃഷ്ണൻ ഇത്തവണ മാറിനിന്നെങ്കിലും ആർ കെയുടെ പാനൽ തന്നെയാണ് ഇത്തവണയും വിജയിച്ചത്. മുൻ പ്രസിഡൻ്റ് പി ആർ പ്രവീൺ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. രാധാകൃഷ്ണൻ നയിക്കുന്ന പാനലിനെതിരെ മൽസരിച്ചവർ വൻ പരാജയമാണ് ഏറ്റുവാങ്ങിയത്.
വെസ്പ്രസിഡന്റായി കോവളം സതീഷ് കുമാറും ( കേരളകൗമുദി) ജോയിന്റ് സെക്രട്ടറിയായി സജിത് വഴയിലയും (ജയ്ഹിന്ദ് ടിവി) വിജയിച്ചു.
അജിത് കുമാര്‍ എല്‍ എസ് (എസിവി) ,സക്കീര്‍ ഹുസൈന് ( മാധ്യമം),ജയമോഹന് എ (തല്‍സമയം), വി ജി മിനീഷ് കുമാര്‍ (എന്‍ആര്‍ഐ ന്യൂസ്),ആര് കെ കുമാര്‍( കൈരളി ന്യൂസ്), പ്രകാശ് എസ് എസ് (കൈരളി ന്യൂസ്) എന്നിവരാണ് മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍.
വെല്‍ഫെയര്‍ കമ്മിറ്റി അംഗമായി ശങ്കര്‍ സുബ്രമണി (കൗമുദി ടിവി) വിജയിച്ചു.
TVPM Press Club Election 2025
Result Sheet
President
1. Sreekesh S – 361
- Yesudas Williams – 88
Lead : 273
Secretary
1. P R Praveen – 384
2 Rajesh Rajendran – 62
Lead : 322
Treasurer
1 B V Arun Kumar – 90
2. Vineesh V – 355
Lead : 265
Vice President
- Satheesh Kumar K ( Elected Unopposed)
Joint Secretary
- Sajith Kumar N C ( Elected Unopposed)
Managing Committee
- Ajith Kumar L S
- Jayamohan A
- Kumar R K
- V G Mineesh Kumar
- Prakash S S
- Sakeer Hussain A
(All six candidates were elected unopposed)
Welfare Committee
- Sankar Subramony (Elected Unopposed)
