തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ആഴ്ചയ്ക്കുള്ളിൽ തന്നെ പ്രതീക്ഷിക്കുമ്പോൾ സർക്കാർ വമ്പൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് മുന്നേറി. ഡിസംബർ 5നും 15നും ഇടയിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കാൻ സാധ്യത. അതിനിടെ, സ്ഥാനാർഥികൾക്ക് രണ്ട് ടേം നിയമം സി.പി.എം ഉറപ്പിച്ചു.
രണ്ടുതവണ തുടർച്ചയായി മത്സരിച്ചവരെ ഇത്തവണ പരിഗണിക്കില്ല. ഒരു ടേം വിട്ടാൽ മാത്രമേ വീണ്ടും മത്സരിക്കാൻ സാധിക്കൂ. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി എടുത്ത് മത്സരിക്കാമെന്നതും പാർട്ടി തീരുമാനിച്ചു.
