ദില്ലി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യം നേരിട്ട വലിയ തോൽവിക്കു പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. മഹാസഖ്യത്തിന് വോട്ട് ചെയ്ത എല്ലാവർക്കും നന്ദിയുണ്ടെന്നും ബിഹാറിലെ ഫലം ആശ്ചര്യപ്പെടുത്തിയതാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
രാഹുൽ ഗാന്ധി വ്യക്തമാക്കി:
ബിഹാറിൽ തുടക്കം മുതൽ ശരിയായ തെരഞ്ഞെടുപ്പ് നടന്നില്ല ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുകയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത് തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി തുടർനടപടികൾ സ്വീകരിക്കും
ഇന്ത്യ സഖ്യവും കോൺഗ്രസും ചേർന്ന് തെരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി പരിശോധിക്കും എന്നും രാഹുൽ പറഞ്ഞു. “ശരിയായ രീതിയിൽ നടക്കാത്ത തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിഞ്ഞില്ല” എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
മോദിയുടെ രൂക്ഷ വിമർശനം
ബിഹാറിൽ വൻവിജയം നേടിയ എൻഡിഎയ്ക്കായി ആഘോഷം നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിനെ കടുത്ത ഭാഷയിൽ വിമർശിച്ചു.
മോദിയുടെ ആരോപണങ്ങൾ:
“കോൺഗ്രസ് മുസ്ലീം ലീഗ് – മാവോവാദി കോൺഗ്രസായി മാറി” “സ്വയം മുങ്ങുന്ന കോൺഗ്രസ് സഖ്യകക്ഷികളെ കൂടി മുങ്ങിക്കുന്നു” കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മീഷനിലേക്കുള്ള ആരോപണങ്ങൾ ജനങ്ങൾ തള്ളി എസ്ഐആർ സംവിധാനം ജനങ്ങൾ സ്വീകരിച്ചു
ബിഹാർ വിജയം കേരളം ഉൾപ്പെടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്കു BJPയ്ക്ക് വലിയ ഊർജമാണ് എന്നും മോദി പറഞ്ഞു.
പ്രസംഗത്തിൽ നിതീഷ് കുമാറിനെയോ മുഖ്യമന്ത്രി സ്ഥാനത്തെയോ കുറിച്ച് മോദി പരാമർശിച്ചില്ല.
