ഡിസംബർ മാസത്തെ റേഷൻ വിതരണം ചൊവ്വാഴ്ച മുതൽ; നീലക്കാര്‍ഡുകാര്‍ക്ക് അഞ്ചുകിലോ അരിയും വെള്ളക്കാര്‍ഡുകാര്‍ക്ക് പത്തുകിലോ അരിയും അധികം ലഭിക്കും

തിരുവനന്തപുരം: ഡിസംബർ മാസത്തെ റേഷൻ വിതരണം സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ ആരംഭിക്കും. ക്രിസ്മസ് പ്രമാണിച്ച് ഇത്തവണ നീല കാർഡുടമകൾക്ക് അധികമായി 5 കിലോ അരിയും വെള്ള കാർഡുടമകൾക്ക് 10 കിലോ അരിയും നൽകും. കിലോയ്ക്ക് ₹10.90 നിരക്കിലാണ് വിതരണം.

കൂടാതെ, എല്ലാ കാർഡുടമകൾക്കും ഒരു ലിറ്റർ മണ്ണെണ്ണ ലഭിക്കും.

ഈ മാസം മുതൽ സപ്ലൈക്കോ വഴിയായി ലിറ്ററിന് ₹319 നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ ഓരോ കാർഡിനും വിതരണം ചെയ്യുന്നു.

സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലുമുള്ള സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകളിൽ സബ്സിഡി ലഭ്യമായ സാധനങ്ങളും വിവിധ ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങളും ലഭ്യമാകും.

അതോടൊപ്പം, ഓരോ കാർഡിനും ₹25 നിരക്കിൽ 20 കിലോ പച്ചരി അല്ലെങ്കിൽ പുഴുങ്ങലരി ലഭിക്കും. വനിതകൾക്ക് സബ്സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങുമ്പോൾ കൂടുതൽ 10% വിലക്കുറവും അനുവദിച്ചിട്ടുണ്ട്.

malayalampulse

malayalampulse