മദ്യപിച്ച് വാഹനമോടിച്ചതിന് സ്പെഷ്യൽ എസ്ഐയും നടനുമായ ശിവദാസനെതിരെ കേസ്

മട്ടന്നൂർ പൊലീസാണ് ശിവദാസനെതിരെ കേസെടുത്തത്

കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ച കേസിൽ പൊലീസുകാരനും നടനുമായ പി. ശിവദാസിനെതിരെ കേസ്

കണ്ണൂരിൽ മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസുകാരനെതിരെ കേസ്. സ്പെഷ്യൽ ബ്രാഞ്ച് എസ്ഐയും സിനിമാതാരവുമായ പി. ശിവദാസനെയാണ് മട്ടന്നൂർ പൊലീസ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10.45 ഓടെയാണ് സംഭവം.

എടയന്നൂരിൽ ശിവദാസൻ ഓടിച്ച കാർ ആദ്യം ഒരു മതിലിൽ ഇടിച്ചുവീഴുകയും തുടർന്ന് പിന്നിലുണ്ടായിരുന്ന മറ്റൊരു കാറിൽ ഇടിക്കുകയും ചെയ്തു. അപകടത്തിനു പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിൽ ശിവദാസൻ മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് പി. ശിവദാസൻ സിനിമാരംഗത്തേക്ക് എത്തിയത്. ചിത്രത്തിലെ പൊലീസ് കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അദ്ദേഹം തുടർന്ന് ഓട്ടര്‍ഷ, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ഫ്രഞ്ച് വിപ്ലവം തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

malayalampulse

malayalampulse