പാലക്കാട് ചിറ്റൂരിൽ നിന്ന് കാണാതായ ആറുവയസ്സുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തി.
വീടിന് സമീപത്തുള്ള കുളത്തിൽ നിന്നാണ് മൃതദേഹം ലഭിച്ചത്.
അമ്പാട്ടു പാളയം സ്വദേശി മുഹമ്മദ് അനസ് – തൗഹിത ദമ്പതികളുടെ മകനായ സുഹാൻ ഇന്നലെ രാവിലെ 11 മണിയോടെയാണ് കാണാതായത്.
21 മണിക്കൂർ നീണ്ട പൊലീസ്–ജനകീയ തിരച്ചിലിനൊടുവിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. സഹോദരനുമായുണ്ടായ ചെറിയ തർക്കത്തെ തുടർന്ന് കുട്ടി വീട്ടിൽ നിന്ന് പുറത്തേക്ക് പോയതായാണ് കുടുംബം വ്യക്തമാക്കുന്നത്.
