ഹരിശങ്കർ ഐപിഎസിനെ വീണ്ടും മാറ്റി, കാളിരാജ് മഹേഷ് കുമാർ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. എസ്. ഹരിശങ്കർ ഐപിഎസിനെ സായുധ പൊലീസ് ബറ്റാലിയൻ ഡിഐജിയായി നിയമിച്ചു. കഴിഞ്ഞ ദിവസം കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി നിയമിക്കപ്പെട്ടിരുന്ന ഹരിശങ്കർ ചുമതലയേറ്റെടുക്കാതെ 15 ദിവസത്തെ അവധിയിലേക്ക് പ്രവേശിച്ച പശ്ചാത്തലത്തിലാണ് പുതിയ മാറ്റം.
കാളിരാജ് മഹേഷ് കുമാർ ഐപിഎസ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാകും.
തൃശൂർ റേഞ്ച് ഡിഐജിയായി നാരായണൻ ടി എത്തും.
അരുൾ ബി. കൃഷ്ണ എറണാകുളം റേഞ്ച് ഡിഐജി,
ജയ്ദേവ് ജി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ,
സുദർശൻ കെ.എസ് എറണാകുളം റൂറൽ പൊലീസ് മേധാവി,
ഹേമലത കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ,
ഫറാഷ് ടി കോഴിക്കോട് റൂറൽ പൊലീസ് മേധാവി,
അരുൺ കെ. പവിത്രൻ വയനാട് ജില്ലാ പൊലീസ് മേധാവി,
ജുവ്വനപുടി മഹേഷ് തിരുവനന്തപുരം റൂറൽ പൊലീസ് മേധാവി എന്നീ നിലകളിൽ ചുമതലയേൽക്കും.
ഉത്തരവ് പുറത്തിറങ്ങി. ഏകദേശം പതിനാറോളം ഐപിഎസ് ഉദ്യോഗസ്ഥരെയാണ് നിലവിലെ ഉത്തരവിലൂടെ സ്ഥലം മാറ്റിയിരിക്കുന്നത്.
