തൃശ്ശൂർ: നടനും രാഷ്ട്രീയ നേതാവുമായ Suresh Gopiയ്ക്ക് ഇനി വോട്ട് ഗുരുവായൂരിൽ. Guruvayur ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് അദ്ദേഹം വോട്ടറായി പേര് ചേർത്തിരിക്കുന്നത്. 697-ാം നമ്പർ വോട്ടറായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഗുരുവായൂർ ക്ഷേത്രത്തോട് ചേർന്ന അച്യുതം ഫ്‌ലാറ്റിലാണ് പുതിയ വിലാസം. ഗുരുവായൂരിലെ ആദ്യകാല ഫ്‌ലാറ്റ് സമുച്ചയങ്ങളിൽ ഒന്നായ അച്യുതത്തിൽ സുരേഷ് ഗോപിയുടെ ഉടമസ്ഥതയിൽ ഫ്‌ലാറ്റ് ഉണ്ടെന്നാണ് വിവരം.
അച്യുതം ഫ്‌ലാറ്റിൽ കോൺഗ്രസ് നേതാവായ K. Muraleedharan ഉൾപ്പെടെയുള്ളവർക്കും ഫ്‌ലാറ്റ് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഗുരുവായൂരിലേക്കുള്ള വോട്ടുമാറ്റം രാഷ്ട്രീയപരമായ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
