വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ്: കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചരണം ഏപ്രിൽ 7 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് അവസാനിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു.

സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി, വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുള്ള 48 മണിക്കൂർ ‘സൈലൻസ് പീരിയഡ്’ ആയി കർശന നിയന്ത്രണങ്ങളോടെ പാലിക്കേണ്ടതാണ്.

📌 പ്രധാന നിയന്ത്രണങ്ങൾ:

1951-ലെ ജനപ്രാതിനിധ്യ നിയമം (Section 126) പ്രകാരം പൊതുയോഗങ്ങൾക്കും പ്രചാരണ പരിപാടികൾക്കും നിരോധനം ജാഥകൾ, ഘോഷയാത്രകൾ, സംഗീത-നാടക പരിപാടികൾ അടക്കമുള്ള ജനകീയ പ്രചാരണങ്ങൾ അനുവദനീയമല്ല ടെലിവിഷൻ, സിനിമ, റേഡിയോ തുടങ്ങിയവ വഴി തിരഞ്ഞെടുപ്പ് പ്രണം നിരോധനം വോട്ടെടുപ്പ് ദിവസവും അതിന്റെ തലേദിവസവും പത്രങ്ങളിൽ രാഷ്ട്രീയ പരസ്യങ്ങൾ പ്രസിദ്ധീകരിക്കാൻ MCMCയുടെ മുൻകൂർ അനുമതി നിർബന്ധം മണ്ഡലത്തിന് പുറത്തുനിന്നുള്ള രാഷ്ട്രീയ പ്രവർത്തകർ പ്രചാരണ സമയം കഴിഞ്ഞാൽ മണ്ഡലം വിടണം

🗳️ ലക്ഷ്യം:

വോട്ടർമാർക്ക് ഭയരഹിതവും സ്വതന്ത്രവുമായ രീതിയിൽ വോട്ട് രേഖപ്പെടുത്താൻ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുക.

എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും പൊതുജനങ്ങളും ഈ നിർദ്ദേശങ്ങൾ പാലിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

malayalampulse

malayalampulse