പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് A. Padmakumarനെതിരെ നടപടി സാധ്യത ഉയരുന്നു. പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന ആരോപണവുമായി അദ്ദേഹത്തോട് വിശദീകരണം തേടി Communist Party of India (Marxist) നോട്ടീസ് നൽകി.
ജില്ലാ നേതൃത്വമാണ് തപാൽ വഴി നോട്ടീസ് നൽകിയത്. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണിത് എന്ന സൂചനയും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസം Pathanamthitta ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നു പത്മകുമാറിനെ പുറത്താക്കിയിരുന്നു. വിശദീകരണം ലഭിച്ചതിന് ശേഷം തുടർനടപടി സ്വീകരിക്കാനാണ് പാർട്ടി ആലോചിക്കുന്നത്.
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായിരുന്ന പത്മകുമാർ കഴിഞ്ഞ ദിവസമാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. 105 ദിവസത്തെ തടങ്കലിന് ശേഷമാണ് രണ്ടു കേസുകളിൽ ജാമ്യം ലഭിച്ചത്. വാതിൽപാളി കേസിലും ദ്വാരപാലക ശിൽപ്പ കേസിലുമാണ് Kerala Vigilance and Anti-Corruption Bureau അന്വേഷിക്കുന്ന കേസിൽ കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്.
സ്വർണപാളികൾ ചെമ്പാക്കി രേഖയുണ്ടാക്കി ഉണ്ണികൃഷ്ണൻ പോറ്റിക്കും സംഘത്തിനും സ്വർണകൊള്ളക്ക് അവസരമൊരുക്കിയെന്നാണ് എസ്ഐടി കണ്ടെത്തൽ. എന്നാൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനാകാത്തതിനാൽ പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിക്കുകയായിരുന്നു.
