വയനാട്ടിൽ 93,499 സംശയാസ്പദ വോട്ടുകൾ; റായ്ബറേലിയിലും ക്രമക്കേട് ആരോപിച്ച് ബിജെപി

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ വോട്ടുകവർച്ച ആരോപണത്തിന് മറുപടിയായി വയനാട്, റായ്ബറേലി അടക്കം നിരവധി മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതായി ബിജെപി ആരോപിച്ചു.

വയനാട്ടിൽ 93,499 സംശയാസ്പദ വോട്ടർമാരുണ്ടെന്നും ഇതിൽ 20,438 വ്യാജ വോട്ടുകൾ, 17,450 തെറ്റായ വിലാസം, 51,365 പേർ കൂട്ടിച്ചേർക്കലിലൂടെ ഉൾപ്പെടുത്തിയവരാണെന്നും മുൻ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

റായ്ബറേലിയിൽ രണ്ട് ലക്ഷത്തിലധികം സംശയാസ്പദ വോട്ടർമാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡയമണ്ട് ഹാർബർ, കനൗജ്, കൊളത്തൂർ, മെയിൻപുറിയും ക്രമക്കേട് ആരോപണത്തിൽ ഉൾപ്പെടുത്തി, വിജയിച്ച രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഭിഷേക് ബാനർജി, അഖിലേഷ് യാദവ്, എം.കെ. സ്റ്റാലിൻ, ഡിംപിള്‍ യാദവ് എന്നിവർ രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

malayalampulse

malayalampulse