തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് ഇടയാക്കുന്ന വാഗ്ദാനം. 2036 ഒളിംപിക്സ് വേദികളിൽ ഒന്നാക്കി തിരുവനന്തപുരം നഗരത്തെ മാറ്റും എന്നാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിനോട് സമ്മർദം ചെലുത്തും എന്നും പാർട്ടി വ്യക്തമാക്കുന്നു.
മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രകടനപത്രിക പ്രകാശനം ചെയ്തു.
പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ
വീടില്ലാത്തവർക്ക് അഞ്ച് വർഷത്തിനകം വീട് കോർപ്പറേഷനും ജനങ്ങളും തമ്മിലുള്ള എല്ലാ ഇടപാടുകളും 100% ഡിജിറ്റൽ 2036 ഒളിംപിക്സ് വേദിയായി തിരുവനന്തപുരം വെള്ളക്കെട്ട് ഒഴിവാക്കാൻ സമഗ്ര പദ്ധതി ജലാശയ ശുചീകരണവും സംരക്ഷണവും മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം വഴിവിളക്കുകളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കൽ
പ്രകാശനച്ചടങ്ങിൽ കെകെസി സംസ്ഥാന ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ, ശിവസേന സംസ്ഥാന അധ്യക്ഷൻ പേരൂർക്കട ഹരികുമാർ, സംസ്ഥാന ഉപാധ്യക്ഷൻമാരായ ഡോ. അബ്ദുൾ സലാം, കെ.സോമൻ, ജനറൽ സെക്രട്ടറിമാരായ അഡ്വ. എസ്. സുരേഷ്, അനൂപ് ആന്റണി, അഡ്വ. വി.വി.രാജേഷ്, ജില്ലാ അധ്യക്ഷൻ കരമന ജയൻ, ബിഡിജെഎസ് ജില്ലാ അധ്യക്ഷൻ പ്രേംരാജ് എന്നിവരും പങ്കെടുത്തു.
