ഇന്ത്യ–പാകിസ്ഥാൻ യുദ്ധസാധ്യത തള്ളിക്കളയാനാവില്ല: പാക് പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്
ഇന്ത്യയ്‌ക്കെതിരായ സമ്പൂർണ്ണ യുദ്ധസാധ്യത തള്ളിക്കളയാനാകില്ലെന്ന് പാകിസ്ഥാന്റെ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകി. വർധിച്ചു വരുന്ന പ്രാദേശിക സംഘർഷങ്ങൾക്കിടെ പാകിസ്ഥാൻ അതീവ ജാഗ്രതയിൽ തുടരുകയാണെന്നും അദ്ദേഹം സമാ ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
