തൃശൂര്‍: ചാവക്കാട്ട് പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. എസ്.ഐ ശരത്, സിപിഒ ടി. അരുണ്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരെയും തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്ഐയുടെ കൈക്ക് ശസ്ത്രക്രിയയും നടത്തി.
ചാവക്കാട് സ്വദേശി നിസാര്‍ സഹോദരനെ ആക്രമിച്ച കേസിലാണ് പൊലീസ് ഇയാളെ പിടികൂടാന്‍ ശ്രമിച്ചത്. പുലര്‍ച്ചെയോടെയാണ് സംഭവം നടന്നത്. പ്രതിയെ കീഴടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ കുത്തിയതാണെന്ന് പൊലീസ് വ്യക്തമാക്കി.
ഇപ്പോള്‍ പ്രതിയെ പിടികൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
