ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്ത് വിട്ട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. സിറ്റിങ് എംഎൽഎമാർ ഉൾപ്പെടെയുള്ള 55 അംഗ പട്ടികയാണ് ആദ്യഘട്ടത്തിലുള്ളത്. ഇടുക്കി, കാസർഗോഡ്, പത്തനംതിട്ട ജില്ലകളിൽ ആദ്യഘട്ടത്തിൽ ഒരു സ്ഥാനാർഥിയെ പോലും പ്രഖ്യാപിച്ചിട്ടില്ല.

പാലക്കാട് സിനിമാ താരം രമേശ് പിഷാരടിയാണ് സ്ഥാനാർഥി. തൃത്താലയിൽ വി.ടി ബൽറാമും രമ്യ ഹരിദാസ് ചിറയൻകീഴ് മണ്ഡലത്തിലും തവനൂരിൽ വി. എസ് ജോയിയും മത്സരിക്കും. മുൻ കെപിസിസി അധ്യക്ഷൻ കെ.മുരളീധരൻ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജനീഷ് കൊടുങ്ങല്ലൂരും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പേരാവൂരിലും മത്സരിക്കും.

എലത്തൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് വിദ്യാബാലകൃഷ്ണനും കൊട്ടാരക്കരയിൽ ഐഷാ പോറ്റിയും സ്ഥാനാർഥികളാകും.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക

ഇരിക്കൂർ — അഡ്വ. സജീവ് ജോസഫ് 

ധർമ്മടം — അബ്ദുൾ റഷീദ് 

തലശ്ശേരി — കെ.പി സാജു 

പേരാവൂർ — അഡ്വ. സണ്ണി ജോസഫ് 

മാനന്തവാടി — ഉഷ വിജയൻ 

സുൽത്താൻബത്തേരി — ഐ.സി ബാലകൃഷ്ണൻ 

കല്പറ്റ — അഡ്വ. ടി. സിദ്ദിഖ് 

നാദാപുരം — കെ.എം അഭിജിത് 

കൊയിലാണ്ടി — അഡ്വ. കെ. പ്രവീൺ കുമാർ 

ബാലുശ്ശേരി— വി.ടി സൂരജ്

എലത്തൂർ — വിദ്യ ബാലകൃഷ്ണൻ 

കോഴിക്കോട് നോർത്ത് — അഡ്വ. കെ. ജയന്ത് 

നിലമ്പൂർ — ആര്യാടൻ ഷൗക്കത്ത് 

വണ്ടൂർ- എ.പി. അനിൽ കുമാർ 

തവനൂർ — വി.എസ് ജോയ് 

പൊന്നാനി — നൗഷാദ് അലി 

തൃത്താല — വി.ടി ബല്‍റാം

കോങ്ങാട് -കെ.എ തുളസി 

മലമ്പുഴ — എ. സുരേഷ് 

പാലക്കാട് — രമേഷ് പിഷാരടി 

തരൂർ — കെ.സി സുബ്രഹ്മണ്യൻ 

ചിറ്റൂർ — അഡ്വ. സുമേഷ് അച്യുതൻ 

നെന്മാറ — ടി. തങ്കപ്പൻ 

ആലത്തൂർ — കെ.എൻ ഫെബിൻ 

മണലൂർ — ടി.എൻ പ്രതാപൻ 

ഒല്ലൂർ — അഡ്വ. ഷാജി ജെ. കൊടങ്കണ്ടത്ത് 

തൃശ്ശൂർ — രാജൻ ജെ. പല്ലൻ 

നാട്ടിക — അഡ്വ. സുനിൽ ലാലൂർ 

കൈപ്പമംഗലം — ടി.എം നാസർ 

പുതുക്കാട് — കെ.എം ബാബു രാജ് 

ചാലക്കുടി — സനീഷ് കുമാർ ജോസഫ് 

കൊടുങ്ങല്ലൂർ — ഒ.ജെ ജനീഷ് 

അങ്കമാലി — റോജി എം. ജോൺ 

ആലുവ — അൻവർ സാദത്ത് 

പറവൂർ — വി.ഡി സതീശൻ 

എറണാകുളം — ടി.ജെ വിനോദ് 

തൃക്കാക്കര — ഉമ തോമസ് 

കുന്നത്തുനാട് — വി.പി സജീന്ദ്രൻ 

മൂവാറ്റുപുഴ — ഡോ. മാത്യു കുഴൽനാടൻ 

വൈക്കം — കെ. ബിന്നി മോൻ 

കോട്ടയം- തിരുവഞ്ചൂർ രാധാകൃഷ്ണൻ 

പുതുപ്പള്ളി — ചാണ്ടി ഉമ്മൻ 

അരൂർ — ഷാനിമോൾ ഉസ്മാൻ 

ചേർത്തല — കെ. ആർ രാജേന്ദ്ര പ്രസാദ് 

ഹരിപ്പാട് — രമേശ് ചെന്നിത്തല 

മാവേലിക്കര— അഡ്വ. മുത്താര രാജ് 

കരുനാഗപ്പള്ളി — സി.ആർ മഹേഷ് 

കൊട്ടാരക്കര — അഡ്വ. പി. ഐഷാ പോറ്റി 

പത്തനാപുരം — ജ്യോതികുമാർ ചാമക്കാല 

കുണ്ടറ — പി.സി വിഷ്ണുനാഥ് 

കൊല്ലം — അഡ്വ. ബിന്ദു കൃഷ്ണ 

ചാത്തന്നൂർ — സൂരജ് രവി 

ചിറയിൻകീഴ് — രമ്യ ഹരിദാസ് 

വട്ടിയൂർക്കാവ് — കെ. മുരളീധരൻ 

കോവളം — എം. വിൻസെന്റ്

malayalampulse

malayalampulse