ഡൽഹിയിലെ പീരാഗർഹി ഫ്ലൈഓവറിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയും പുരുഷനും, 60 വയസ് പ്രായം കണക്കാക്കുന്ന മറ്റൊരു വ്യക്തിയും ആണ് മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടത്.
സംഭവസ്ഥലത്ത് സംഘട്ടനമോ മറ്റ് കുറ്റകൃത്യങ്ങളോ നടന്നതായി തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അതിനാൽ വിഷം ഉള്ളിൽ ചെന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
പൊലീസ് സംഘം കാർ വിശദമായി പരിശോധിച്ച ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, മറ്റ് രണ്ടുപേരുടെ തിരിച്ചറിയൽ ഇതുവരെ സാധ്യമായിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
