പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് ഫ്രാന്‍സ്; ഐക്യരാഷ്ട്രസഭയിൽ മാക്രോൺ പിന്തുണ പ്രഖ്യാപിച്ചു

ഗാസ: പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി ഫ്രാന്‍സ് അംഗീകരിച്ചു. ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിലാണ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പിന്തുണ പ്രഖ്യാപിച്ചത്.

“സമാധാനവും സുരക്ഷയും കൈകോർത്ത് നിലനിർത്താൻ ഇസ്രയേലും പലസ്തീനും രണ്ട് രാഷ്ട്രങ്ങളാകണം” എന്നാണ് മാക്രോൺ വ്യക്തമാക്കിയത്.

ഐക്യരാഷ്ട്രസഭയിൽ ഫ്രാന്‍സിനൊപ്പം സൗദി അറേബ്യയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ദ്വിരാഷ്ട്രാ വാദം ശക്തമായി ഉയർന്നു. എന്നാല്‍ ജർമ്മനി, ഇറ്റലി, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ പങ്കെടുക്കാതെ നിന്നു.

ഇപ്പോഴത്തെ കണക്കുപ്രകാരം 150-ലേറെ രാജ്യങ്ങൾ പലസ്തീന്‍റെ രാഷ്ട്രപദവിക്ക് പിന്തുണ പ്രഖ്യാപിച്ചു. യുകെ, ഓസ്ട്രേലിയ, കാനഡ അടക്കം നിരവധി രാജ്യങ്ങൾ കഴിഞ്ഞ ദിവസം തന്നെ പലസ്തീനെ അംഗീകരിച്ചു.

അതേസമയം, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശക്തമായ പ്രതികരണം നടത്തി.

“ജോർദാൻ നദിയുടെ പടിഞ്ഞാറ് സ്വതന്ത്ര പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ല” “ജൂത സെറ്റിൽമെന്റുകൾ വർധിപ്പിക്കുന്നതിൽ വിട്ടുവീഴ്ചയില്ല” “ഒക്ടോബർ 7 ഭീകരാക്രമണത്തിന് സമ്മാനം നൽകുന്നതാണ് പലസ്തീനെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾ”

എന്നിങ്ങനെയാണ് നെതന്യാഹുവിന്റെ വിമർശനം.

ഐക്യരാഷ്ട്രസഭ പൊതുസഭയുടെ വാർഷിക സമ്മേളനത്തിനു മുന്നോടിയായി ബ്രിട്ടൻ, ബൽജിയം അടക്കം 10 രാജ്യങ്ങൾ പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നു സൂചനയുണ്ട്.

malayalampulse

malayalampulse