സ്വർണ്ണവിലയിൽ രണ്ടാം ദിവസവും വർധന; ഇന്ന് പവന് ₹640 കൂടി

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നത് ₹1 ലക്ഷം കടക്കും

2025 നവംബർ 26 | ബുധൻ

സ്വർണ്ണവില കേരളത്തിൽ തുടർച്ചയായി ഉയര്‍ന്നു വരുന്നു. ഇന്നലെ ഗ്രാമിന് ₹175 ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ന് കൂടി ₹80 വർധിച്ചു. വിപണിയിലെ സാഹചര്യം വിലയെ വീണ്ടും ഉയർത്താനാണ് സാധ്യതയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് സ്വർണ്ണവില ഉയരാൻ പ്രധാന കാരണം. ഫെഡ് യോഗം ഡിസംബർ 10-നാണ്.

രാജ്യാന്തര വിപണി

കഴിഞ്ഞ ആഴ്ച 4000–4100 ഡോളർ നിരക്കിൽ ചാഞ്ചാടിയ സ്വർണം ഇന്ന് 4165 ഡോളറിലേക്കാണ് കുതിച്ചത്. ഈ വളർച്ച തുടർന്നാൽ സ്വർണ്ണവില പുതിയ റെക്കോർഡുകൾ ഭേദിക്കാനിടയുണ്ട്. കേരളത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന പവന്‍വില ₹97,360 ആണ്.

ഇന്ത്യൻ രൂപയുടെ നില

ഡോളർ കുറച്ച് ഇടിഞ്ഞിട്ടും ഇന്ത്യൻ രൂപ മുന്നേറ്റം കൈവരിച്ചിട്ടില്ല. 89.19 എന്ന നിരക്കിലാണ് ഇന്ന് രൂപയുടെ വ്യാപാരം. രൂപയുടെ ദൗർബല്യം ഇറക്കുമതി വിലകൾക്കും സ്വർണ്ണവിലയ്ക്കും നേരിട്ട് ബാധകമാണ്.

കേരളത്തിലെ ഇന്നത്തെ സ്വർണ്ണവില (പവന്‍)

22 കാരറ്റ്: ₹93,800 (₹640 വർദ്ധിച്ചു)

18 കാരറ്റ്: ₹77,160

14 കാരറ്റ്: ₹60,080

9 കാരറ്റ്: ₹38,760

അഭരണം മാത്രം ആഗ്രഹിക്കുന്നവര്‍ക്ക് 18K, 14K, 9K എന്നിവ കുറഞ്ഞ വിലയില്‍ ലഭ്യമാണ്.

ഗ്രാം വില

22 കാരറ്റ്: ₹11,725

18 കാരറ്റ്: ₹9,645

14 കാരറ്റ്: ₹7,510

9 കാരറ്റ്: ₹4,845

വെള്ളി: ₹167 ഗ്രാം

ഈ മാസം 22 കാരറ്റ് സ്വർണ്ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പവന്‍ വില ₹94,320 ആയിരുന്നു. നിലവിലെ വിലയിൽ നിന്ന് ₹520 കൂടി വർധിച്ചാൽ അത് പിന്നെയും ഭേദിക്കും. പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്കിങ് ചാർജ് എന്നിവ ചേർത്ത് നോക്കുമ്പോൾ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നത് ₹1 ലക്ഷം കടക്കും.

malayalampulse

malayalampulse