കെ യു ഡബ്ലു ജെ -ഇൻഷുറൻസ് ടോപ് അപ്പ് പദ്ധതിക്ക് തുടക്കം

ചികിത്സാ ചെലവുകൾ കുതിച്ചുയരുമ്പോൾ ആരോഗ്യ ഇൻഷുറൻസ് ആശ്വാസകരം – മന്ത്രി വാസവൻ

തിരുവനന്തപുരം: ചികിത്സാ ചെലവുകൾ കുതിച്ചുയരുമ്പോൾ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കൾ പകരുന്ന ആശ്വാസം വളരെ വലുതാണെന്ന് മന്ത്രി വി.എൻ വാസവൻ. തപാൽ വകുപ്പിന്‍റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കുമായി സഹകരിച്ച് കേരള പത്രപ്രവർത്തക യൂണിയൻ നടപ്പാക്കുന്ന ഹെൽത്ത് ഇൻഷുറൻസ് സൂപർ ടോപ് അപ് പദ്ധതിയുടെ സംസ്ഥാനതല എൻറോൾമെന്റ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി.റജി അധ്യക്ഷത വഹിച്ചു. ഐ.പി.പി.ബി കേരള സർക്കിൾ മേധാവി വിവേക് ഗുപ്ത മുഖ്യപ്രഭാഷണവും തിരുവനന്തപുരം ജില്ല ബ്രാഞ്ച് മാനേജർ ഡി. അരവിന്ദ് രാജ് പദ്ധതി വിശദീകരണവും നടത്തി. സംസ്ഥാന വ്യാപകമായി ആയിരത്തോളം മാധ്യമ പ്രവർത്തകരും കുടുംബാംഗങ്ങളും ആണ് ടോപ് അപ്പ് പദ്ധതിയിൽ ചേർന്നത്. വരും ദിവസങ്ങളിലും എൻറോൾമെൻ്റ് തുടരും.

രണ്ടു ലക്ഷം രൂപ മുതൽ 17 ലക്ഷം രൂപ വരെയുള്ള ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതാണ്​ ടോപ്​ അപ്​ പദ്ധതി. ഇതോടെ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സർക്കാറിന്‍റെ സഹകരണത്തോടെ നടപ്പാക്കുന്ന ആരോഗ്യ രക്ഷാ പദ്ധതിയുടെ കവറേജ്​ 17 ലക്ഷം രൂപയുടേതായി ഉയരും.

ജേർണലിസ്റ്റ്​ വെൽഫെയർ ഫണ്ട്​ അടക്കം യൂണിയൻ ക്ഷേമപദ്ധതികൾ കൂടുതൽ വിപുലമാക്കുന്നതിന്‍റെ ഭാഗമായാണ്​ ഇൻഷുറൻസ്​ ടോപ്​ അപ്​ സംവിധാനം ഏർപ്പെടുത്തിയതെന്ന് ഭാരവാഹികൾ അറിയിച്ചു.

യൂണിയൻ ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ സ്വാഗതവും സെക്രട്ടറി ബി. അഭിജിത് നന്ദിയും പറഞ്ഞു.

പദ്ധതിയുടെ ഗുണവശങ്ങൾ

കുറഞ്ഞ പ്രീമിയത്തിൽ ഉയർന്ന ഇൻഷുറൻസ് തുക

756 രൂപ വാർഷിക പ്രീമിയത്തിൽ ₹15 ലക്ഷം വരെ ആരോഗ്യ പരിരക്ഷ (വ്യക്തിഗത)

₹2 ലക്ഷം കുടുംബ ഇൻഷുറൻസ് കവറേജും ഉൾപ്പെടുത്താം.

വിശാലമായ പ്രായപരിധി 18 മുതൽ 65 വയസ്സ് വരെയുള്ളവർക്ക് പ്രവേശനം.

കുടുംബ കവറേജ് ഓപ്ഷൻ Individual, Individual + Child, Couple, Couple + Children തുടങ്ങി പല കോമ്പിനേഷനുകൾ. Cashless ചികിത്സാ സൗകര്യം ആശുപത്രിയിൽ നേരിട്ട് ഇൻഷുറൻസ് ബില്ലിംഗ്, കൈയിൽ നിന്ന് പണം ചെലവാക്കേണ്ട സാഹചര്യം കുറയും.

സൗജന്യമായ India Post Payments Bank സഹായം IPPB ബ്രാഞ്ച് വഴി പോളിസി എടുത്ത് ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാം.

വ്യത്യസ്ത പ്രായഗ്രൂപ്പുകൾക്കുള്ള പ്രത്യേക പ്രീമിയം നിരക്കുകൾ 40 വയസ്സിന് താഴെ, 41–60 വയസ്സ്,

61–65 വയസ്സ് എന്നീ വിഭാഗങ്ങൾക്ക് അനുയോജ്യമായ നിരക്കുകൾ. മുഴുവൻ കുടുംബത്തിനും ഒരേ പോളിസിയിൽ സംരക്ഷണം Family Floater പദ്ധതിയിലൂടെ മാതാപിതാക്കൾക്കും കുട്ടികൾക്കും ഒരുമിച്ചുള്ള പരിരക്ഷ.

malayalampulse

malayalampulse