33കാരന്‍റെ ഹൃദയവുമായി തിരുവനന്തപുരത്ത് നിന്നും എയർ ആംബുലൻസ് കൊച്ചിയിലേക്ക്

കൊച്ചി: ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ ഭാഗമായി തിരുവനന്തപുരത്തുനിന്നും എയർ ആംബുലൻസിലൂടെ ഹൃദയം കൊച്ചിയിലേക്ക് എത്തിച്ചു. കിംസ് ആശുപത്രിയിൽ നിന്നാണ് ഹൃദയം കൊച്ചിയിലെ ലിസി ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച 33 കാരനായ കൊല്ലം സ്വദേശി ഐസക്കിന്റെ ഹൃദയമാണ് കൊച്ചിയിലേക്ക് മാറ്റിയത്. ഈ ഹൃദയം 28 കാരനായ അങ്കമാലി സ്വദേശി അജിൻ ഏലിയാസിന് മാറ്റിവെക്കലാണ് നടക്കുന്നത്.

കിംസ് ആശുപത്രിയിൽ നിന്നുള്ള ആംബുലൻസ് മാർഗ്ഗം ഹൃദയം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച ശേഷമാണ് എയർ ആംബുലൻസ് വഴി കൊച്ചിയിലേക്ക് മാറ്റിയത്. കൊച്ചിയിലെ ഹയാത്ത് ഹെലിപ്പാഡിൽ എത്തിച്ച ഹൃദയം അവിടെ നിന്ന് ആംബുലൻസിലൂടെ ലിസി ആശുപത്രിയിൽ എത്തിച്ചു.

malayalampulse

malayalampulse