“ഇത് ജന്റിൽമാന്റെ കളിയല്ല, എല്ലാവരുടെയും കളിയാണ്” — ലോകകപ്പ് ജേതാക്കളായ ഇന്ത്യയുടെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ

മുംബൈ: ഐസിസി വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യ ആദ്യമായി സ്വന്തമാക്കിയതിനെത്തുടർന്ന് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

“ക്രിക്കറ്റ് ജെൻ്റിൽമാന്റെ കളി മാത്രമല്ല, എല്ലാവരുടെയും കളിയാണ്” എന്ന സന്ദേശമാണ് ഹർമൻപ്രീത് കൗർ തന്റെ പോസ്റ്റിലൂടെ ലോകത്തോട് പറഞ്ഞത്. ലോകകപ്പ് കെട്ടിപ്പിടിച്ച് കിടന്നുറങ്ങുന്ന ഹർമൻപ്രീതിന്റെ ടി-ഷർട്ടിലാണ് ഈ വാക്കുകൾ പ്രിന്റ് ചെയ്തിരുന്നത്.

അവർക്കൊപ്പം പങ്കുവെച്ച കുറിപ്പും പ്രചോദനമാകുന്നു:

“ചില സ്വപ്നങ്ങൾ ഒരു ബില്യൺ ആളുകൾ പങ്കിടുന്നതാണ്. അതുകൊണ്ടാണ് ക്രിക്കറ്റ് എല്ലാവരുടെയും കളിയാകുന്നത്.”

നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി.

ബാറ്റിംഗിൽ ഇന്ത്യ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടി.

ഷഫാലി വർമ്മ (87 റൺസ്, 78 പന്തിൽ), ദീപ്തി ശർമ്മ (58 റൺസ്, 58 പന്തിൽ) എന്നിവരുടെ ഉജ്ജ്വല പ്രകടനം ഇന്ത്യൻ സ്കോർ ഉയർത്തി.

മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റൻ ലോറ വോൾവാർഡ് (101 റൺസ്, 98 പന്തിൽ) ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും, ഇന്ത്യൻ സ്പിൻ ആക്രമണത്തിന് മുന്നിൽ ടീം 246 റൺസിന് ഓൾ ഔട്ട് ആയി.

ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ഈ ചരിത്രവിജയം ഒരു തലമുറയ്ക്കു പ്രചോദനമായ നിമിഷമായി മാറിയിരിക്കുകയാണ്.

📰 Source: Malayalampulse.in

malayalampulse

malayalampulse