ന്യൂഡല്‍ഹി: പ്രശസ്തമായ കല്‍ക്കാജി ക്ഷേത്രത്തില്‍ പ്രസാദത്തെ ചൊല്ലിയുണ്ടായ തര്‍ക്കം ജീവനക്കാരന്റെ കൊലപാതകത്തില്‍ കലാശിച്ചു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയി സ്വദേശിയും 15 വര്‍ഷമായി ക്ഷേത്രത്തില്‍ ജോലി ചെയ്തിരുന്ന യോഗേന്ദ്ര സിങ്ങാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ദര്‍ശനം പൂര്‍ത്തിയാക്കിയ മൂന്നു യുവാക്കള്‍ പ്രസാദത്തിനായി യോഗേന്ദ്ര സിങ്ങിനെ സമീപിച്ചതോടെ തര്‍ക്കം ആരംഭിച്ചു. വാക്കേറ്റം അടിപിടിയിലേക്കും പിന്നീട് ക്രൂരാക്രമണത്തിലേക്കും മാറി. വടികളും കൈയും ഉപയോഗിച്ച് നടത്തിയ മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ എയിംസ് ട്രോമ സെന്ററിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.
https://chat.whatsapp.com/GbozGRg64j7KS2Gl29N9Qe?mode=ems_copy_h_c
പ്രതികളില്‍ ഒരാളായ ദക്ഷിണപുരി സ്വദേശിയായ അതുല്‍ പാണ്ഡെ (30)യെ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നവര്‍ പിടികൂടി പോലീസിന് ഏല്‍പ്പിച്ചു. മറ്റുള്ള രണ്ടുപേരെ തിരഞ്ഞ് പോലീസ് അന്വേഷണം തുടരുകയാണ്. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
