തിരൂരങ്ങാടി:
മലപ്പുറം ജില്ലാ ക്രെഡിറ്റ് ആൻഡ് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് (കാംകോ) ലിമിറ്റഡിന്റെ പുതിയ ഉൽപ്പന്നമായ “കാംകോ മാട്രസ്” ചെമ്മാട് കാംകോ കോംപ്ലക്സിൽ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ.പി. മുഹമ്മദ്കുട്ടി ഉദ്ഘാടനം നിർവഹിച്ചു.
കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്മാട് യൂണിറ്റ് പ്രസിഡൻറ് നൗഷാദ് സിറ്റി പാർക്ക് ആദ്യ വിൽപ്പന നിർവഹിച്ചു. ചടങ്ങിൽ കാംകോ ചെയർമാൻ കൃഷ്ണൻ കോട്ടുമല അധ്യക്ഷത വഹിച്ചു.
പ്രമുഖ അതിഥികൾ:
വൈസ് ചെയർമാൻ കെ.പി.എസ്. ആബിദ് തങ്ങൾ ദുബായ് അൽ ഖലീൽ ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ സയ്യിദ് അബ്ദുൾഹാമീദ് സെക്രട്ടറി ദീപ്തി എൻ.കെ. മുനിസിപ്പൽ കൗൺസിലർമാരായ ജാഫർ കുന്നത്തേരി, പി.കെ. അബ്ദുൾ അസീസ്, പി.ടി. ഹംസ, എം.പി. ജയശ്രി, ഷാഹിന തിരുനിലത്ത് ഭരണ സമിതി അംഗങ്ങളായ സി. പ്രദീപ് കുമാർ, നിധീഷ് തേഞ്ഞിപ്പലം, കെ. മനോഹരൻ, പി. രവീന്ദ്രനാഥൻ, സി.പി. അറമുഖൻ, ഉമാദേവി എം.വി, സൂര്യകല കെ., ടി. നുസൈബ, ലബീബ് ബഷീർ, വാസു കാരയിൽ, എ.ടി. ഉണ്ണി, കടവത്ത് സയ്യിദലവി, അഷറഫ് തച്ചറപടിക്കൽ, കുന്നത്ത് ചന്ദ്രൻ, പാമ്പോടൻ സയ്യിദലവി, എൻ. ശുഹൈബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഓഫർ:
ഓണം പ്രമാണിച്ച് ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 26 വരെ കാംകോ മാട്രസ് ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വിലക്കുറവ് ഉണ്ടായിരിക്കുമെന്ന് ചെയർമാൻ കൃഷ്ണൻ കോട്ടുമല അറിയിച്ചു.
