ഞായറാഴ്ചയും റേഷന്‍ കടകള്‍ തുറക്കും; ഉത്രാടം വരെ ഓണക്കിറ്റ് ലഭ്യമാകും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും ഞായറാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. ശനിയാഴ്ച ഉച്ചവരെ 82 ശതമാനം പേര്‍ റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ഓഗസ്റ്റ് മാസത്തെ സാധാരണ റേഷന്‍ വിതരണവും അനുവദിച്ച അധിക അരിയുടെ വിതരണവും ഞായറാഴ്ച പൂര്‍ത്തിയാക്കും. ഇതുവരെ റേഷന്‍ വാങ്ങാത്തവര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

സ്റ്റോക്കെടുപ്പ് പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച റേഷന്‍ കടകള്‍ക്ക് അവധി നല്‍കും. ചൊവ്വാഴ്ച മുതല്‍ സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും.

https://chat.whatsapp.com/GbozGRg64j7KS2Gl29N9Qe?mode=ems_copy_h_c

ഒന്നാം ഓണമായ വ്യാഴാഴ്ചയും റേഷന്‍കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കുള്ള ഓണക്കിറ്റ് സെപ്റ്റംബര്‍ 4 വരെ ലഭ്യമാകും. ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുള്ള ഓണക്കിറ്റ് ജീവനക്കാര്‍ നേരിട്ട് എത്തിച്ചു നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

malayalampulse

malayalampulse