ഇടതുപക്ഷം വർഗീയതയ്ക്ക് എതിരാണ്; ശരിയായത് പറഞ്ഞാൽ ആരായാലും അംഗീകരിക്കും – കെ.കെ. ശൈലജ

തിരുവനന്തപുരം: ഇടതുപക്ഷം എന്നും വർഗീയതയ്ക്ക് ശക്തമായി എതിരാണെന്നും, ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഏതു തരത്തിലുള്ള പ്രവർത്തനങ്ങൾ ആര് നടത്തിയാലും അതിനെതിരെ നിലപാട് സ്വീകരിക്കുമെന്നും സിപിഐഎം നേതാവ് കെ.കെ. ശൈലജ വ്യക്തമാക്കി. സാമുദായിക നേതാക്കൾ പറയുന്ന കാര്യങ്ങളിൽ ഗുണകരമായതുണ്ടെങ്കിൽ അത് സ്വീകരിക്കുമെന്നും തെറ്റായ നിലപാടുകളാണെങ്കിൽ തുറന്നടിച്ച് വിമർശിക്കുമെന്നും അവർ പറഞ്ഞു.

ട്വന്റി ഫോർ ന്യൂസിലെ എൻകൗണ്ടർ ചർച്ചയിൽ സംസാരിക്കുകയായിരുന്നു കെ.കെ. ശൈലജ. സിപിഐഎം വെള്ളാപ്പള്ളി നടേശനെ സംരക്ഷിക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് അവർ വ്യക്തമാക്കി. വെള്ളാപ്പള്ളി നടേശൻ പലപ്പോഴും പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ പൊതുസമൂഹം ശ്രദ്ധിക്കുന്നതാണെന്നും, അതിനാൽ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടുകളോട് പൊരുത്തമില്ലാത്ത അഭിപ്രായങ്ങൾ അംഗീകരിക്കാനാവില്ലെന്നും ശൈലജ പറഞ്ഞു.

ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ വെള്ളാപ്പള്ളി നടേശന്റെ നിലപാടുകളിൽ സമൂഹത്തിന് ഗുണകരമായ കാര്യങ്ങൾ ഉണ്ടെങ്കിൽ അത് അംഗീകരിക്കാൻ ഇടതുപക്ഷം മടിക്കില്ല. എന്നാൽ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ആശയധാരയ്ക്കും വർഗീയതയ്‌ക്കെതിരായ നിലപാടുകൾക്കും വിരുദ്ധമായ കാര്യങ്ങൾ ഒരിക്കലും സ്വീകരിക്കില്ലെന്നും കെ.കെ. ശൈലജ വ്യക്തമാക്കി.

malayalampulse

malayalampulse