തിരുവനന്തപുരം ∙ നടനും കേന്ദ്ര മന്ത്രിയും ആയ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് അഭിനയിച്ച കുമ്മാട്ടിക്കളി എന്ന സിനിമയിലെ ഒരു ഡയലോഗ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്. “എന്തിനാടാ കൊന്നിട്ട്” എന്ന ഡയലോഗും അതിനുശേഷമുള്ള രംഗങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ട്രോളുകളും മീമുകളും പ്രചരിച്ചത്.

ഇപ്പോൾ മാധവിന്റെ ഈ ഡയലോഗ് ഏറ്റെടുത്തിരിക്കുകയാണ് മിൽമ. കുമ്മാട്ടിക്കളിയിലെ രംഗത്തോട് സാമ്യമുള്ള ഒരു ആനിമേറ്റഡ് ചിത്രം മിൽമയുടെ തിരുവനന്തപുരം പേജ് പങ്കുവച്ചു.
ചിത്രത്തിലെ ചോദ്യം: “എന്തിനാടാ തർക്കിച്ചിട്ട്, മിൽമ തന്നെയല്ലേ ബെസ്റ്റ്”.
ക്യാപ്ഷൻ: “വെറുതെ തർക്കിച്ചിട്ട് ഒരു കാര്യവുമില്ല. മിൽമ തന്നെയാണ് എന്നും ബെസ്റ്റ്.”
മിൽമയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വേഗത്തിൽ പ്രചരിച്ചു.
“ഒടുവിൽ മിൽമയും ട്രോളി” എന്നും, “മിൽമയുടെ കുറുമ്പ് കുറച്ച് കൂടുന്നുണ്ട്” എന്നും കമന്റുകൾ നിറഞ്ഞു.
