തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃത എയര്‍ ഹോണുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് വ്യാപക പരിശോധന ആരംഭിച്ചു. ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നടന്നു വരുന്ന പരിശോധനയില്‍ രണ്ട് ദിവസത്തിനിടെ 390 വാഹനങ്ങള്‍ പിടിക്കപ്പെട്ടു. ഇവരില്‍ നിന്നും ₹5,18,000 രൂപ പിഴയായി ഈടാക്കി.
വാഹനങ്ങളിലെ കാതടക്കുന്ന എയര്‍ ഹോണുകള്‍ കണ്ടെത്തുന്നതിനായി സംസ്ഥാനത്താകെ പ്രത്യേക പരിശോധന നടത്താന്‍ കഴിഞ്ഞദിവസം വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. തിങ്കളാഴ്ച മുതല്‍ ഒക്ടോബര്‍ 19 വരെ പരിശോധന തുടരും.
കഴിഞ്ഞ ദിവസം കോതമംഗലത്ത് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പങ്കെടുത്ത പരിപാടിക്കിടെ അമിതവേഗത്തിലും ഹോണടിച്ചും പാഞ്ഞ ബസുകള്‍ക്കെതിരെ ഉടനടി നടപടി സ്വീകരിച്ചിരുന്നു. ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുകയും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് സംസ്ഥാനതലത്തില്‍ ഈ കഠിന പരിശോധന.
വാഹനങ്ങളിലെ അനധികൃത എയര്‍ ഹോണുകള്‍ നീക്കം ചെയ്യണമെന്ന് നേരത്തേ ഹൈക്കോടതിയും മോട്ടോര്‍ വാഹന വകുപ്പിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
കൂടുതൽ വാർത്തകൾക്ക് ❤️
https://malayalampulse.in
Join WhatsApp: 💚
https://chat.whatsapp.com/HTK7iG1kLFEL6HXh9r5rRp
