കേരളത്തിൽ ഓണക്കാലത്ത് മദ്യവിൽപ്പനയിൽ റെക്കോർഡ്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 826.38 കോടി രൂപയുടെ മദ്യം വിറ്റതായി റിപ്പോർട്ടുകൾ. ഉത്രാട ദിനത്തിൽ മാത്രം 137 കോടി രൂപയുടെ വിൽപ്പന. കരുനാഗപ്പള്ളി ഔട്ട്ലെറ്റ് ഒന്നാം സ്ഥാനത്ത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പനയിൽ റെക്കോർഡ് നേട്ടം. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണ് ഇത്തവണ ഓണത്തിന് മദ്യം വിറ്റുപോയതെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ മാത്രം 826.38 കോടി രൂപയുടെ മദ്യം വിറ്റുപോയതായി കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപയുടെ അധിക വിൽപ്പനയാണ് ഇത്തവണ ഉണ്ടായത്.
ഉത്രാട ദിനത്തിൽ മാത്രം 137 കോടി രൂപയുടെ വിൽപ്പന നടന്നുവെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം 126 കോടി രൂപയുടെ മദ്യം വിറ്റിരുന്നു.
അതേസമയം, ഓണക്കാല മദ്യ വിൽപ്പനയിൽ കരുനാഗപ്പള്ളി ഔട്ട്ലെറ്റ് ഒന്നാം സ്ഥാനത്ത്. ഉത്രാട ദിനത്തിൽ മാത്രം 146.08 ലക്ഷം രൂപയുടെ വിൽപ്പന ഇവിടെ നടന്നു. കൊല്ലം ആശ്രാമം ഔട്ട്ലെറ്റ് 123 ലക്ഷം രൂപയുടെ വിൽപ്പനയുമായി രണ്ടാമതെത്തി. എടപ്പാൾ ഔട്ട്ലെറ്റ് 110.79 ലക്ഷം രൂപ വില്പന നടത്തി മൂന്നാം സ്ഥാനത്തും.
ഓണക്കാലത്ത് ആറ് ഔട്ട്ലെറ്റുകൾ ഓരോന്നും ഒരു കോടിയിലധികം രൂപയുടെ മദ്യം വിറ്റതായി റിപ്പോർട്ടുകൾ പറയുന്നു.
https://chat.whatsapp.com/GbozGRg64j7KS2Gl29N9Qe?mode=ems_copy_h_c
