സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം ശക്തം

ഒപി ബഹിഷ്കരണത്തോടൊപ്പം അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവെക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെ സമരം ശക്തമാകുന്നു. അനിശ്ചിതകാല ഒപി ബഹിഷ്കരണത്തിന് പുറമെ ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവെക്കുമെന്ന് സംഘടന അറിയിച്ചു.

Kerala Government Medical College Teachers’ Association (കെജിഎംസിടിഎ)യുടെ നേതൃത്വത്തിൽ തുടരുന്ന ഒപി ബഹിഷ്കരണവും അധ്യാപന ബഹിഷ്കരണവും നാലാം ദിവസത്തിലേക്ക് കടന്നു. ശമ്പള കുടിശ്ശിക നൽകുന്നതിന് നിയമപരമായ തടസമില്ലെന്ന നിയമോപദേശം ലഭിച്ചിട്ടും സർക്കാർ നടപടി സ്വീകരിക്കാത്തതാണ് സമരത്തിന് കാരണമെന്നാണ് സംഘടനയുടെ ആരോപണം.

ഡോക്ടർമാരെ സമരത്തിലേക്ക് തള്ളിവിട്ടത് സർക്കാരാണെന്നും അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും സംഘടന വ്യക്തമാക്കി.

ഇതിനിടെ Palakkad Government Nursing College വിദ്യാർഥികളും സമരരംഗത്തിറങ്ങി. നഴ്സിങ് കോളജിന് സ്വന്തമായി കെട്ടിടം അനുവദിക്കുക, ഹോസ്റ്റൽ സൗകര്യം ഒരുക്കുക, സ്ഥിരം അധ്യാപകരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാർഥികൾ ഉന്നയിക്കുന്നത്. ജില്ലാ കലക്ട്രേറ്റിന് മുന്നിൽ നടന്ന സമരത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു.

malayalampulse

malayalampulse